ഗവ. യു.പി. എസ്. പൂഴിക്കാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gopinathanpillai (സംവാദം | സംഭാവനകൾ) ('ക്ലബ്ബുകൾ * വിദ്യാരംഗം കലാ സാഹിത്യ വേദി . വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലബ്ബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി .

വിദ്യാർത്ഥികളുടെ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ഉപന്യാസരചന, കവിതാരചന, കഥാരചന, പുസ്തകാസ്വാദന കുറിപ്പ് സാഹിത്യക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ നടത്തുന്നു. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.

  • റോഡ് സുരക്ഷാ ക്ലബ്ബ് .

റോഡ് സുരക്ഷയെ സംബന്ധിച്ച് കുട്ടികൾക്ക് അവബോധം നേടുന്നതിന് പരിശീലനം നൽകുന്നു. രാവിലെയും വൈകിട്ടും സ്കൂൾ പരിസരത്തെ ഗതാഗത നിയന്ത്രണത്തിന് കുട്ടികളെ സജ്ജമാക്കുന്നു . റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

  • ശാസ്ത്രക്ലബ്ബ്.

കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളോടുകൂടി നടത്തിവരുന്നു. ശാസ്ത്രമേളകൾ, ശാസ്ത്ര പ്രദർശനങ്ങൾ, പതിപ്പുകൾ തയ്യാറാക്കൽ, നൂറ് പരീക്ഷണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു.

  • പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ തരം വൃക്ഷങ്ങൾ, പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ നട്ടു പരിപാലിച്ചു വരുന്നു. പരിസ്ഥിതി മലിനീകരണം തടയൽ, ജലാശയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സ്കൂൾ സമീപപ്രദേശങ്ങൾ മാലിന്യ മുക്തമാക്കുകയും ജലാശയ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. നാടിൻറെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്ന രീതിയിൽ കൊയ്ത്ത് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടാക്കുവാൻ സഹായിക്കുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വിവിധ തരം വൃക്ഷത്തൈകളുടെ വിതരണം സ്കൂൾതലത്തിൽ നടത്തിവരുന്നു.

  • ജൈവവൈവിധ്യ ക്ലബ്ബ് .

നമുക്ക് ചുറ്റുപാടുമുള്ള പരിസ്ഥിതിയെ മനസ്സിലാക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിനുവേണ്ടിയുള്ള പഠനങ്ങൾ നടത്താനും അങ്ങനെ നാശോന്മു ഖമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അടുത്തറിയുവാനും വീണ്ടെടുക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജൈവവൈവിദ്ധ്യ ക്ളബിൻ്റെ പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട

ദിനങ്ങളുടെ പ്രാധാന്യം, ചുറ്റുവട്ടത്തുള്ള പരിസ്ഥിതി സംരക്ഷണ ത്തിന്റെ മാർഗ്ഗങ്ങൾ ഇവയെല്ലാം സമയാസമയങ്ങളിൽ ജൈവവൈവിധ്യ ക്ലബ്ബിൽ ചർച്ച ചെയ്യുന്നു.. പ്രാദേശികമായ ചെടികൾ നട്ടു സംരക്ഷിക്കുക, നാടൻ സസ്യയിനങ്ങളുടെ സംരക്ഷണം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ ആശയങ്ങൾ ഉൾകൊണ്ട് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

എല്ലാ വർഷവും നടത്തി വരാറുള്ള ജൈവവൈവിധ്യ കോൺഗ്രസിൽ ക്ലബ് അംഗങ്ങൾ ആയ കുട്ടികൾ പങ്കെടുത്തു വരുന്നു.

  • ഹരിത ക്ലബ്ബ്.

വിവിധ കാർഷിക പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നു. വാഴക്കൃഷി, ജൈവ പച്ചക്കറി കൃഷി, ശീതകാല പച്ചക്കറി കൃഷി, നെൽകൃഷി, പൂന്തോട്ടനവീകരണം, ഔഷധസസ്യ തോട്ടം, ജന്മനക്ഷത്ര പാർക്ക് തുടങ്ങിയവയുടെ നിർമാണവും പരിചരണവും, തുണി സഞ്ചി നിർമ്മാണം തുടങ്ങിയവ കാര്യക്ഷമമായി നടത്തിവരുന്നു. കർഷക അഭിമുഖങ്ങൾ , ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

  • ആരോഗ്യ ക്ലബ്ബ്

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

  • ജലശ്രീ ക്ലബ്ബ്.

ജലസംരക്ഷണ പ്രവർത്തനങ്ങൾ , ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

◼️സാമൂഹ്യശാസ്ത്ര ക്ലബ്ബ്

*കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.

*സാമൂഹ്യശാസ്ത്രമേള കൾ പ്രവർത്തിപരിചയമേള കൾ എന്നിവ സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്യുന്നു.

*ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ ആഘോഷിക്കുകയും അതിനോടനുബന്ധിച്ച് റാലികളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.

*ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തുകയും പ്രശസ്തരായ വ്യക്തികളുമായി അഭിമുഖം സംഭാഷണത്തിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു.

◼️ഗണിത ക്ലബ്ബ്

*കുട്ടികളുടെ ഗണിതശാസ്ത്രപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നു.

*ഗണിതശാസ്ത്ര മേളകളും അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.

*ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് വരുന്ന ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.

◼️ഇംഗ്ലീഷ് ക്ലബ്ബ്

*കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നു.

*ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് അസംബ്ലിയും ഇംഗ്ലീഷ് ഫെസ്റ്റും കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

*ഇംഗ്ലീഷ് ക്ലബ്ബിന്റെ പഠന പ്രവർത്തനത്തിന്റെ ഫലമായി വിവിധ ഇനം കലാമേളകളിൽ കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കുന്നു.

◼️ സീഡ്

*കുട്ടികളിൽ പരിസ്ഥിതിസംരക്ഷണത്തിന് അവബോധം സൃഷ്ടിക്കുകയും തന്മൂലം വായു മണ്ണ് ജലം എന്നിവ സംരക്ഷിക്കേണ്ട പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു.

*വഴുതന ചീര പയർ പാവൽ വെള്ളരി കുമ്പളം കോളിഫ്ലവർ കാബേജ് പടവലങ്ങ ഉരുളക്കിഴങ്ങ് എന്നിവ സ്കൂൾ പരിസരത്ത് കൃഷി ചെയ്യുന്നു.

*ജൈവവളം ജൈവകീടനാശിനി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ.

*പച്ചക്കറി വിത്ത് വിതരണം .

*കൃഷിയുമായി ബന്ധപ്പെട്ടുള്ള ദിനങ്ങളുടെ ആചരണം.

*കർഷകരെ കാണാനും അവരുടെ അനുഭവങ്ങൾ അറിയാനും ഉള്ള അവസരങ്ങൾ ലഭ്യമാകുന്നു.

◼️നല്ല പാഠം

*കുട്ടികളിൽ സഹജീവികളോട് അനുകമ്പയും സഹായമനസ്കത യും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.

*അഗതിമന്ദിര സന്ദർശനം.

*ചികിത്സാസഹായം ലഭ്യമാക്കൽ.

*ദുരിതാശ്വാസ ക്യാമ്പ് സന്ദർശനവും വിവിധ ഭക്ഷ്യവസ്തുക്കളുടെ വിതരണവും.

* സഹപാഠിക്ക് വീട് നിർമ്മിക്കാനുള്ള സഹായഹസ്തം.

◼️വർക്ക് എക്സ്പീരിയൻസ്

* തൊഴിലിനോടുള്ള ആഭിമുഖ്യം പുലർത്തുന്നതിന് അവസരമൊരുക്കുന്നു.

*കടലാസ് പാഴ്‌വസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ.

*സോപ്പ്, ലോഷൻ, ബാഡ്മിൻറൺ നെറ്റ്, ചോക്ക്, ചന്ദനത്തിരി എന്നീ ഉത്പന്നങ്ങളുടെ നിർമാണം പരിശീലനം .

*കളിമൺ ഓല ചിരട്ട കയർ എന്നിവ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മിതിയിൽ പരിശീലനം നൽകുന്നു.

*വെജിറ്റബിൾ പ്രിൻറിംഗ് ഫാബ്രിക് പെയിൻറിംഗ് എന്നിവയിൽ പരിശീലനം.

* പേൾ ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണ പരിശീലനം.

◼️ ആർട്ട്സ് ക്ലബ്

*കുട്ടികളുടെ നൈസർഗ്ഗികമായ കലാവാസനകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അഭ്യസിക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുന്നു.

*വിദഗ്ധ അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികളെ ചിത്രകലയും സംഗീതവും അഭ്യസിപ്പിക്കുന്നു.

*കുട്ടികളുടെ സർഗവാസനകൾ പ്രകടിപ്പിക്കുവാനുള്ള വേദിയായി ബാല സഭകളും സർഗോത്സവങ്ങളും സംഘടിപ്പിക്കുന്നു.

◼️ റീഡേഴ്സ് ക്ലബ്ബ്

*കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നു.

*ഒഴിവുവേളകളിലും വിശ്രമവേളകളിലും വായനയ്ക്കുള്ള അവസരം നൽകുന്നു.

*രണ്ടുമാസത്തിലൊരിക്കൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് വായന കുറിപ്പ് തയ്യാറാക്കുക കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു.

*ഞാൻ വായിച്ച പുസ്തകം എന്ന ആശയവുമായി ബന്ധപ്പെട്ട് സംവാദം വായനാകുറിപ്പ് എന്നിവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

*കുട്ടികളോടൊപ്പം തന്നെ അമ്മമാർക്കും വായിക്കാനുള്ള അവസരം ലഭ്യമാക്കുന്നു.

*അമ്മമാരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് പതിപ്പുകൾ തയ്യാറാക്കുന്നു.

*വായനയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും വായനാവാരം ആഘോഷിക്കുകയും ചെയ്യുന്നു.

*അമ്മമാർക്ക് ദിനാചരണം ആയി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നു.

◼️സ്പോർട്സ് ക്ലബ്ബ്

*കുട്ടികളുടെ ശാരീരിക മാനസിക വികാസങ്ങളുടെ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നു.

*എയ്റോബിക്സ് ,യോഗ, സൈക്ലിംഗ്,കരാട്ടെ തായ്ക്കോണ്ട, ബാഡ്മിൻറൺ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.

*കായിക ദിനാചരണത്തിന് ഭാഗമായി കുട്ടികളുടെ മാർച്ച് പാസ്റ്റ് സംഘടിപ്പിക്കുന്നു.

* കായിക ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ അഭ്യാസ പ്രദർശനങ്ങൾ നടത്തപ്പെടുന്നു.