സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) ('എൻ.സി.സി ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ.സി.സി

ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷത്തോടെ കൂടി 2021-2022 അദ്ധ്യയനവർഷത്തെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി . കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഇതിലൂടെ സാധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ വീട്ടിൽ തന്നെയാണ് യോഗ പരിശീലിച്ചത്. കുട്ടികൾ യോഗ പരിശീലിച്ച ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു .ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ പോസ്റ്ററുകൾ,ചിത്രങ്ങളും തയ്യാറാക്കി . സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു.2021-2022 അധ്യയനവർഷത്തെ എൻ.സി.സി സെലക്ഷൻ ഓഗസ്റ്റ് പതിനൊന്നാം തീയതി നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജിന്റെയും എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്. സ്വച്ച് ഭാരത് മിഷൻ ന്റെ ഭാഗമായി NCC കേഡറ്റുകൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുക ഉണ്ടായി . സ്കൂളിലെ റിപ്പബ്ലിക് ഡേ ആഘോഷത്തിലും എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് റിപ്പബ്ലിക് ഡേയിൽ ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു