സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വം- മഹത്വം

20:18, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വം- മഹത്വം എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വം- മഹത്വം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം മഹത്വം

ശുചിത്വത്തിന് മുന്തിയ പരിഗണന നൽകുന്ന നാടാണ് ഭാരതം. പക്ഷേ നമ്മൾ പലപ്പോഴും ശുചിത്വത്തെ നിസാരമായി കാണുന്നു. ശുചിത്വമില്ലായ്മ മൂലം വ്യക്തിക്കും നമ്മുടെ സമൂഹത്തിനും ഒരുപോലെ നാശമാണ് സംഭവിക്കുന്നത്. വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ഒരു രാജ്യത്തിന്റെ സംസ്കാരമാണെന്ന് നമ്മൾ മനസിലാക്കണം. നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി ശുചിത്വത്തിന് മുന്തിയ പരിഗണന നൽകിയിരിക്കുന്നതിനാലാണ് , അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 , നമ്മൾ സേവനദിനമായി ആചരിച്ച് പരിസര ശുചികരണം നടത്തുന്നത്. ഗാന്ധിജിയുടെ മാതൃക പിന്തുടർന്ന് പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി 2014 ഒക്ടോബർ 2 ന് സ്വഛ്ഭാരത് എന്ന പേരിൽ രാജ്യവ്യാപകമായി ശുചിത്വ ക്യാമ്പയിൻ ആരംഭിച്ചത്. നമുക്ക് എല്ലാവർക്കും ശുചിത്വം വീട്ടിൽ നിന്ന് തുടങ്ങാം. വീടും പിരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം. നമ്മൾ റോഡിലേക്ക് ഇറങ്ങിയാൽ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും വലിച്ചെറിഞ്ഞിരിക്കുന്നത് കാണാറില്ലേ. ഈ അവശിഷ്ടങ്ങൾ പട്ടികളും മറ്റും കടിച്ച് വലിച്ച് നമ്മുടെ നാട്ടിൽ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് വരുത്തി വയ്ക്കുന്നത് . ഇതിന് നമ്മൾ ആരെ കുറ്റപ്പെടുത്തും? റോഡിൽ തുപ്പിയാൽ പോലും ശിക്ഷ കിട്ടുന്ന രാജ്യങ്ങൾ ലോകത്തുണ്ട് എന്ന് നാം മനസ്സിലാക്കണം. ഇന്ന് നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വം ഇല്ലായ്മയാണ്. ഇന്ന് ലോകം മുഴുവൻ പടർന്ന് പാടിച്ചിരിക്കുന്ന കോവിഡ് - 19 എന്ന രോഗത്തെ പോലും ഒരു പരിധി വരെ വ്യക്തി ശുചിത്വത്തിലൂടെ തടഞ്ഞു നിർത്താൻ നമുക്ക് സാധിക്കും. ശുചിത്വം ജീവിതത്തിൽ വേണ്ട പ്രധാന ഗുണമാണ്. ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാന പടിയാണ് ശുചിത്വം. ലക്ഷ്യബോധമുളള ഒരു ജീവിതം നയിക്കുന്നതിന് ശുചിത്വം നിർണായകമാണ്. ചുരുക്കി പറഞ്ഞാൽ " ശുചിത്വം ഒരു മഹത്വമാണ് "

അഖിൽ പി അനിൽ
8 സെന്റ്. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം