എ.എൽ.പി.എസ് ചെട്ടിയങ്ങാടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാടിക്കുന്ന് കോളനിയിലെ കുട്ടികളടക്കം
പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995 ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു ു നൽകിയിട്ടുണ്ട്.ആദ്യത്തെ മാനേജർ P V അലവിക്കുട്ടി സാഹിബായിരുന്നു. സ്കൂളിന്റെ സ്ഥലം കല്ലായി അബ്ദുറഹ്മാൻ സാഹിബിന്റെ സഹോദരിയുടേതായിരുന്നു. അങ്ങനെയാണ് നമ്മുടെ സ്കൂൾ കല്ലായി സ്കൂളായി മാറിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ മുഹമ്മദ് മാസ്റ്ററായിരുന്നു. റഹീഫ ടീച്ചറാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. ഈ സ്കൂളിലെ അദ്ധ്യാപകരിൽ മൂന്ന്‌പേർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളായിരുന്നു.