ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ബി എ എം യു പി എസ്സ് പെരുമ്പാക്കാട്/ചരിത്രം എന്ന താൾ ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളി (ഇടവകയുടെ ) വകയായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി 123 കന്നി മാസത്തിൽ പെരുമ്പക്കാട് എം.റ്റി.എൽ.പി സ്കൂളിൽ വച്ച് ഒരു പബ്ലിക് മീറ്റിംഗ് ബഹുമാനപ്പെട്ട ഇടവക വികാരിയുടെ അദ്ധ്യക്ഷതയിൽ കൂടി. 5 പേരടങ്ങിയ ഒരു കമ്മിറ്റിയെ ടി സ്കൂളിൻ്റെ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തുകയുണ്ടായി. ടി കമ്മിറ്റിയുടെ ചുമതലയിൽ ഒരേക്കർ സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. ഇടവക കമ്മിറ്റിയുടെ ചുമതലയിൽ ഈ സ്ഥലത്ത് സ്കൂളിൻ്റെ കെട്ടിടം പണി പൂർത്തിയായി. 1948 ൽ ബിഷപ്പ് എബ്രഹാം മെമ്മോറിയൽ മീഡിയം സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.1958 വരെ ഇടവക കമ്മിറ്റി സ്കൂളിൻ്റെ ഭരണം നടത്തി വന്നു. 1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി.സ്കൂൾ ആരംഭം മുതൽ ശ്രീ. വി.കെ സഖറിയാ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1957 മുതൽ 1983 വരെ ശ്രീ.പി.വി.സഖറിയാ ഈ സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1983 മുതൽ 1986 വരെ ശ്രീ.കെ.ജെ. മാത്യു ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു.റവ.കെ.എം. ഡേവിഡ് ലോക്കൽ മാനേജർ ആയും ശ്രീ.പി.വി. എബ്രഹാം പി.റ്റി.എ പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ചു. സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡിലും ആറാം സ്റ്റാൻഡേർഡിലും, ഏഴാം സ്റ്റാൻഡേർഡിലും ഈ രണ്ടും ഡിവിഷനുകളിലായി 219 കുട്ടികൾ പഠിച്ചു.1985 ഏപ്രിൽ മാസത്തിൽ ശ്രീമതി എം.എ തങ്കമ ഈ സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഒഴിവിൽ ശ്രീ .തോമസ് വി.എബ്രഹാമിനെ നിയമിച്ചു.1986-ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശ്രീ.കെ. ജെ. മാത്യുവിനു പകരം കോട്ടയം മാർത്തോമ്മ സെമിനാരി ഹൈസ്കൂളിൽ നിന്നും ശ്രീ.സി.എ തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1988 ൽ ശ്രീ സി എ തോമസ് പ്രമോഷനാടു കൂടി സ്ഥലം മാറിയ ഒഴിവിൽ ശ്രീ കെ .ജെ . ശമുവേൽ പുല്ലമ്പള്ളി എം.റ്റി എൽ.പി എസ്സിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ എം.ജി.തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1993-ൽ ശ്രീ.എം.ജി.തോമസ് എസ്.സി.എസ്.എൽ.പി.എസ്.ലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ .ഷാജൻ മാത്യുവിനെ 1993-ൽ ഹെഡ്മാസ്റ്ററായി നിയമിച്ചു. 2015 മാർച്ചിൽ ശ്രീ ഷാജൻ മാത്യു വിരമിച്ച ഒഴിവിലേക്ക് ശ്രീമതി. ഏലിയാമ്മ സക്കറിയാ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിച്ചുവരുന്നു.