സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/എൻ്റെ നല്ല കൂട്ടുകാർ

16:16, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/എൻ്റെ നല്ല കൂട്ടുകാർ എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/എൻ്റെ നല്ല കൂട്ടുകാർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ നല്ല കൂട്ടുകാർ


നല്ല നാളെക്കായി ഞാൻ കാംക്ഷിപ്പു
കിളികൾ വിളിച്ചുണർത്തുന്ന പ്രഭാതത്തിനായി
പച്ചപ്പുൽത്തകിടിയിലെ മഞ്ഞുതുള്ളിക്കുള്ളിലെ
കുഞ്ഞുസൂര്യന്റെ മഴവില്ലിനായ്
മന്ദമാരുതന്റെ തലോടലേറ്റ്
പൂക്കൾ പൊഴിഞ്ഞുകിടക്കുന്ന വീട്ടുമുറ്റത്ത്
കുഞ്ഞനിയത്തിയുടെ കൈപിടിച്ച്
അണ്ണാറകണ്ണനോട് കൊഞ്ചാൻ മോഹം
കണ്ണെത്താ ദൂരത്തെ ആകാശത്താകെ
ചിന്നിച്ചിതറിക്കിടക്കുന്ന താരങ്ങളെ
ചീകീടുകളുടെ പാട്ടുകേട്ട്
എണ്ണിത്തീർക്കാൻ മോഹം
 പക്ഷേ, ഇതെല്ലാം... എന്റെ പാഴ് സ്വപ്നമോ?
 എന്റെ കൂട്ടുകാർ കൈയെത്താദൂരത്തോ?

അൽക്ക ജോന്ന ജേക്കബ്
1 B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത