എ എൽ പിഎസ് കീഴ്മാല

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12419 (സംവാദം | സംഭാവനകൾ) (സ്കൂൾ ഫോട്ടോ മാററി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ,എൽ.പി.എസ്.കീഴ് മാല

................................


എ.എൽ.പി.സ് കൂൾ കീഴ്‌മാല കാസറഗോഡ് ജില്ല

ചിറ്റാരിക്കൽ ഉപജില്ല

ചരിത്രം

കിഴക്കൻ മലയോരമേഖലയായ ചിറ്റാരിക്കൽ ഉപജില്ലയിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ ഏകസരസ്വതീക്ഷേത്രം.1952ൽ കീഴ്‌മാലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 2002ൽ യാത്രാസൗകര്യാർത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകൻ കമ്മാരൻനായരുടെയും നേതൃത്വത്തിൽ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂർ,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉൾപ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.

കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുളള അവികസിതവും പിന്നോക്കം നിൽക്കുന്നതുമായ കീഴ്‌മാല എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ഈ വിദ്യാലയത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് തേജസ്വിനിപുഴ ഒഴുകിയിരുന്നത്.സ്കൂളിന് വടക്ക്ഭാഗത്ത് ചെങ്കുത്തായ കുന്നും,പുഴയ്ക്ക് പാലമോ കടത്തോ ഇല്ലാത്തതും സ്കൂൾ തട്ടകപ്രദേശങ്ങളിൽ നിന്ന് കുട്ടികൾ സുഗമമായി എത്തിച്ചേരുന്നതിന് തടസ്സം നിന്നിരുന്നു.ഇതേ കാരണം കൊണ്ടുതന്നെ സമീപവാസികൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം

മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.ഈഅവസരത്തിലാണ് കൂടുതൽ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂൾ മാറ്റി സ്ഥാപിച്ചത് .

2012ഏപ്രിലിൽ 60-ം വാർഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിൽത്തന്നെ മുന്നിട്ടുനിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില് എത്തിച്ചേരാന് യാത്രാസൌകര്യം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്,പരിമിതമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==പി.കൃഷ്ണന്മാസ്ററർ,സുബ്രഹ്മണ്യന്മാസ്ററർ,അപ്പുക്കുട്ടി മാസ്ററർ.കൃഷ്ണപ്പൊതുവാള് മാസ്ററർഎം.കെ.തങ്കം ടീച്ചർ,വസന്തകുമാരി ടീച്ചർ,ആർ.ശശി മാസ്ററർ സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 ......
2 .......
3 .......

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പിഎസ്_കീഴ്മാല&oldid=1578208" എന്ന താളിൽനിന്ന് ശേഖരിച്ചത്