സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രൈമറി
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ. ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവിതാംകുറിലെ ആദ്യ സ്കൂളിലൊന്നാണ്.സെന്റ് ജോൺസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലിഷ് വിദ്യാലയമാണ്.
പാശ്ചാത്യ മിഷനറിമാരുടെ വരവോടുകൂടി തിരുവിതാംകൂർ രാജവംശത്തിന്റെ പ്രോത്സാഹനത്തോടുകൂടി ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ചു. ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസ്സിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും, മാനാന്തര തെങ്ങുമണ്ണിൽ റ്റി.സി ഉമ്മനും ചേർന്ന് 1910-ൽ ഇരവിപേരൂരിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. ഇ ഉമ്മൻ കലമണ്ണിൽ ആയിരുന്നു.ആപ്തവാക്യം 'DUTY FIRST' എന്നാണ്.