എ.യു.പി.എസ്.കാരമ്പത്തൂർ/ചരിത്രം

13:05, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1927ൽ ഒരു അദ്ധ്യാപകനും 35 വിദ്യാർത്ഥികളുമായി ഒരു വീടിന്റെ മുറ്റത്താണ് വിദ്യാലയം ആരംഭിച്ചത്. ഒരു എഴുത്തുപള്ളിക്കൂടത്തിന്റെ മട്ടിൽ നടന്നിരുന്ന ഈ വിദ്യാലയത്തിന് അന്നത്തെ ഭരണാധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ 10 ബെഞ്ച്, 2 ബോർഡ്, 2 മേശ എന്നീ ഉപകരണങ്ങളോടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് വള്ളുവനാട് താലൂക്ക് റേഞ്ച് ജൂനിയർ ഇൻസ്‌പെക്ടർ 1931 ൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും വി പി ഗോവിന്ദൻ നായരെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു.

1939 ൽ നാലാം ക്ലാസ്സിനും 1940 ൽ അഞ്ചാം ക്ലാസിനും തിരൂർ താലൂക്ക് റേഞ്ച് ജൂനിയർ ഇൻസ്‌പെക്ടർ അംഗീകാരം നൽകി. അന്ന് സ്കൂളിൽ അഞ്ച് അധ്യാപകരും 86 കുട്ടികളും ഉണ്ടായിരുന്നു.സ്കൂളിന്റെ മാനേജർ മേലേതിൽ രാവുണ്ണി എഴുത്തച്ഛന്റെ നിര്യാണത്തെ തുടർന്ന് കൊല്ലയിൽ രാമനെഴുത്തച്ഛൻ മാനേജരായി. പരേതരായ മൂർക്കോത്ത് രാവുണ്ണി നായർ, ശങ്കരനെഴുത്തച്ഛൻ, കുഞ്ചു എഴുത്തച്ഛൻ, സീതി മാസ്റ്റർ, കുഞ്ഞിക്കാദർ മാസ്റ്റർ, കൃഷ്ണനെഴുത്തച്ഛൻ, കുഞ്ഞികൃഷ്ണമേനോൻ, കൃഷ്‌ണപതിയാർ, കുഞ്ഞിലക്ഷ്മി അമ്മ, പാറുക്കുട്ടി അമ്മ, കാർത്യായനി അമ്മ,സരോജിനി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൽ വിശിഷ്ടസേവനം അനുഷ്ടിച്ചവരാണ്.

1962 ൽ ഗവണ്മെന്റ് ഉത്തരവുപ്രകാരം സ്കൂളിൽ നിന്ന് അഞ്ചാം ക്ലാസ് എടുത്തു കളഞ്ഞു. ഒന്ന് മുതൽ നാല് വരെ എൽ.പി സ്കൂളും അഞ്ച് മുതൽ ഏഴും കൂടി യു.പി സ്കൂളും ആയി നിലവിൽ വന്നു. മലപ്പുറം ജില്ലാ രൂപീകരണത്തെ തുടർന്ന് 1970 ൽ പരുതൂർ പഞ്ചായത്ത് പാലക്കാട് ജില്ലയിൽ ഉൾപ്പെടുത്തിയതിനാൽ ഈ പഞ്ചായത്തിലെ സ്കൂളുകൾ പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലായി.

1968 ൽ കെ.പരമേശ്വരൻ സഹാദ്ധ്യാപകനായും 1969 ൽ കെ.അലി അറബിക് അദ്ധ്യാപകനായും ജോലിയിൽ ചേർന്നു. 1973,74 വർഷങ്ങളിലായി അന്നത്തെ അദ്ധ്യാപകർ പിരിഞ്ഞുപോയ ഒഴിവിൽ കെ.ആർ.ഇന്ദിര, ടി.എം ചന്ദ്രിക, കെ.കെ.രാജഗോപാലൻ എന്നിവർ സഹാദ്ധ്യാപകരായി ചേർന്നു. ക്രമേണ കെ.വാസുദേവനും കെ.കൊച്ചുനാരായണിയും സഹാദ്ധ്യാപകരായി വന്നു. 1973 ൽ കെ.പരമേശ്വരൻ ഹെഡ്മാസ്റ്റർ ആയി.

1980-81 വർഷത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ എൽ.പി.സ്കൂൾ യു.പി.സ്കൂളാക്കി ഉയർത്താൻ ശ്രമം തുടങ്ങി. സ്കൂളിന് വേണ്ടി സ്ഥലസൗകര്യം ഒരുക്കി കെട്ടിടം പണിചെയ്തു. സ്കൂളിന് 1 ഏക്കർ 53 സെന്റ് സ്ഥല വിസ്തൃതിയുണ്ട്. 1982 ൽ അഞ്ചാം ക്ലാസ് പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് 1983,84 വർഷങ്ങളായി സ്കൂൾ പൂർണ്ണ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു.ഗവണ്മെന്റ് അംഗീകാരവും ലഭിച്ചു. സ്കൂളിൽ 22 അധ്യാപികാ അധ്യാപകരും ഒരു പ്യൂണും അടക്കം 23 പേർ ജോലി ചെയ്തു വരുന്നു. പ്രൈമറി വിഭാഗത്തോടൊപ്പം എൽ.കെ.ജി, യു.കെ.ജി വിഭാഗവും പ്രവർത്തിച്ചു വരുന്നു.