കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ

23:18, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16462-hm (സംവാദം | സംഭാവനകൾ) (പുതിയ പ്രവർത്തനങ്ങൾ)

പഠനോത്സവം ബ്ലോക്ക് തല ഉദ്ഘാടനം ( 10.3.2020)

കെ വി കെ എം എം യു പി സ്കൂൾ  ദേവർകോവിൽ വെച്ച് പഠനോത്സവം ബ്ലോക്ക്തല ഉദ്ഘാടനം മാർച്ച് പത്താം തീയതി നടത്തി. രണ്ടാഴ്ച മുമ്പ് ക്ലാസ് തല പഠനോത്സവം നടത്തി. മികച്ച പ്രവർത്തനങ്ങൾ  തെരഞ്ഞെടുത്തിരുന്നു. എൽപി യുപി തലങ്ങളിൽ വിഷയാടിസ്ഥാനത്തിൽ ഹാളുകൾ ഒരുക്കി.എല്ലാ കുട്ടികൾക്കും ഏതെങ്കിലും ഒരു വിഷയത്തില്ലെങ്കിലും  പങ്കെടുക്കാനുള്ള അവസരം ഒരുക്കി. ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ സജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ബി പി ഒ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി,വാർഡ് മെമ്പർ ഹലീമ ടീച്ചർ, സ്കൂൾ മാനേജർ മജീദ്,പി ടി എ പ്രസിഡന്റ് അസീസ് മാസ്റ്റർ, എം പി ഡി എ ചെയർപേഴ്സൺ സജിഷ തുടങ്ങിയവർ പങ്കെടുത്തു. വൈകുന്നേരത്തോടു കൂടി പഠനോത്സവം പരിപാടികൾ അവസാനിച്ചു.അന്ന് കൊറോണയെ തുടർന്ന് സ്കൂൾ അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തു .