ജി യു പി എസ് ഒഞ്ചിയം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊരുതാം

വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും

പാരിൽ പൊലിയുന്നതെത്ര ജീവൻ

മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ

പാഴായ് പോകുന്നതെത്ര വേഗം

നാടിന്റെ ദുർവിധി ഈ വിധമായല്ലോ

ഇനിയൊരു മോചനമില്ലേ പാരിൽ

എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലാ

ഭാവം നടിക്കുന്ന സോദരരേ

എല്ലാം ഒരമ്മതൻ മക്കളല്ലേ

നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള നാൾ

നല്ലൊരു നാളെ വിദൂരമല്ലെന്നോർത്ത്

ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ

-ദിയ മനോജ്