നെടുമ്പറമ്പ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16633 (സംവാദം | സംഭാവനകൾ) (താൾ ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

  1965 ന് ശേഷം ഈ പ്രദേശത്ത് ഏതാനും കർഷകർ താമസമുറപ്പിച്ചു.70 കളുടെ അവസാനമാണ് ഈ പ്രദേശത്ത് കൂട്ടായ കുടിയേറ്റം തുടങ്ങിയത്.ഈ കൂട്ടായ കുടിയേറ്റത്തിന് മുൻപ് തന്നെ ഇവിടെ ഒരു സ്കൂളിന്റെ ആവിശ്യകതയെ കുറിച്ചുള്ള ചിന്തയും പ്രാരംഭപ്രവർത്തനവും നടന്നിരുന്നു.വരും നാളുകളിലെ കൂട്ടായ കുടിയേറ്റ സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനമായിരുന്നു ഇത്.

      1976 എൻ.പി കാണാരൻ,തെറ്റത്ത് ചാത്തു,വയലിൽ കോരൻ,എൻ.പി കേളപ്പൻ,നീളംപറമ്പത്ത് കേളപ്പൻ,എം.കെ അമ്മദ്,വടക്കെപറമ്പത്ത് കണ്ണൻ,മടോപൊയ്യിൽ കുഞ്ഞിരാമൻ എന്നിവരടങ്ങിയ ഒരു സ്വയം സഹായ സംഘം ഇവിടെ രൂപം കൊണ്ടിരുന്നു.ഈ സംഘത്തിന്റെ ശ്രമഫലമായി സ്കൂളിനായി ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി.

      1978 എൽ.പി സ്കൂൾ ആരംഭിക്കാൻ അനുമതി കിട്ടി. 1979 ൽ വിലങ്ങാട് സ്വദേശി ജോയി അധ്യാപകനായി 22 കു‌ട്ടികളെ വച്ച് ഒരു ഒാലഷെഡ്ഡിൽ വിദ്യാലയം ആരംഭിച്ചു.

     തുടർന്ന് ജേക്കബ് ജോർജ് ,ടി.പി കുമാരൻ,കെ. സുധാരത്നം,എൻ,പി ചന്ദ്രൻ,റഷീദ ബീവി,കെ.ടി സോമൻ.ശശീന്ദ്രൻ,കുഞ്ഞമ്മദ്,ഉണ്ണികൃഷ്ണൻ,ശ്രീനിവാസൻ,പ്രദീപ്കുമാർ,കെ.ബാബു,ഒ.പി സത്യൻ,എൻ.പി അശോകൻ,ശെെനി സി.പി എന്നിവർ അധ്യാപകരായി എത്തി. എൻ.പി ചന്ദ്രനാണ് പ്രധാനഅധ്യാപകൻ.വി.പി ചാത്തു മാനേജറും,വി.സജിത്ത് പി.ടി.എ പ്രസിഡന്റും, വി. വത്സജ എം.പി.ടി.എ പ്രസിഡന്റുമാണ്.

     മലയോര പിന്നോക്ക പ്രദേശമായ ഇവിടെ ഒരു സാമൂഹിക മാറ്റം ഉണ്ടാക്കാൻ ഈ സ്ഥാപനത്തി് കഴിഞ്ഞു.ഡോക്ടർമ്മാർ,എഞ്ചിനിയർമ്മാർ,കരനാവിക വ്യോമസേന പോലീസ് നേഴ്സിം​ഗ്,അധ്യാപകർ തുടങ്ങി ഇന്ത്യക്ക് അത്തും പുറത്തും വിവിധ സേവനമേഖലകളിൽ ഇവി‌ടുത്തെ പൂർവ്വവിദ്യാർത്ഥികൽ ഇന്ന് സേവനമനുഷ്ടിച്ചുവരുന്നു.

     ജനങ്ങളുടെ കൂട്ടായ്മയാണ് ഈ സ്ഥാപനത്തിന്റെ മികവ്.1982 ശക്തമായ കാറ്റിൽ കെട്ടി‌ടം നിലംപതിച്ചെങ്കിലും ജനങ്ങളുടെ കൂ‌ട്ടായ്മയുടെ ഫലമായി 8 മുറികളോട് കൂടിയ മികച്ച ഒരു കെട്ടിടം ഈ സ്കൂളിനുണ്ടായി.

    വിശാലമായ ​​ഗ്രൗണ്ട് ചുറ്റുമതിൽ ആധുനിക സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകളും കക്കൂസും കുറ്റമറ്റ കുടിവെള്ള വിധരണം മികച്ച പാചകപ്പുര വൃത്തിയുള്ള കിണർ എല്ലാ മുറികളിലും ഫാനും ലെെറ്റും എന്നിവ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.

    ഉച്ചഭക്ഷണം മികച്ചരീതിയിൽ നടക്കുന്നു.വർഷങ്ങളായി ഇടവേള ഭക്ഷണം നൽകിവരുന്നു.വിശാലമായ ഊട്ടുപുര കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനായി ഒരുക്കിയിരിക്കുന്നു.ഒരു കംപ്യൂട്ടർ മുറിയും ഒന്നാം ക്ലാസ്സ് ഒന്നാംതരമായും സജ്ജീകരിച്ചിരിക്കുന്നു.

    ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ ഊർജ്ജിതപ്രവർത്തനങ്ങൾ നടന്നു വരുന്നു. ചിറ്റാരി എളംമ്പ കുണ്ടിൽവളപ്പ് കൊക്രി വള്ളിയാട് കരുകുളം അയ്യംങ്കി പുതുക്കയം പുഴമൂല തുടങ്ങി 2 വാർഡുകൾ ഉൾപ്പെടുന്ന വിശാലമായ ഈ പ്രദേശത്തെ കുട്ടികൾക്ക് തുടർപഠനത്തിനായി ഇത് ഒരു യു.പി സ്കൂളായി ഉയർത്തണമെന്നത് നാട്ടുകാരുടെ ഒരു ചിരകാല അഭിലാക്ഷമായി അവശേഷിക്കുന്നു.