ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതദിനം ഡിസംബർ 22 , 2021

ദേശീയ ഗണിത ദിനം ഗണിത ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി.ഗണിത ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗണിതാധ്യാപികമാർ കുട്ടികളുമായി സംവദിച്ചു .പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ  ശ്രീനിവാസ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ചർച്ചകൾ നടത്തുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു . ഗണിതാസ്വാദനത്തിന്റെ ഭാഗമായി ജ്യോമട്രിക്കൽ പാറ്റേൺ കുട്ടികൾ സ്വന്തമായി വരയ്ക്കുകയും അതിൻ്റെ പ്രദർശനം സ്കൂളിൽ നടത്തുകയും ചെയ്തു .എല്ലാ കുട്ടികളും ഗണിത സൗന്ദര്യം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ കൗതുകപൂർവ്വം വീക്ഷിച്ചു. ഗണിത മാഗസിൻ നിർമ്മിക്കാ൯ വേണ്ടി ആവശ്യമുള്ള സൃഷ്ടികൾ ചെയ്തു തുടങ്ങി .