ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ/ചരിത്രം
പടയണിയുടെ താളമേളങ്ങൾ തുടി കൊട്ടി ഉണരുന്ന പൈതൃക ഗ്രാമമായ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിൽ 12ാം വാർഡ് ഉൾപ്പെടുന്ന ആനപ്പാറ എന്ന സ്ഥലത്താണ്. പിന്നിട്ട വഴികളിലെല്ലാം മികവിന്റെ പൊൻതൂവൽ പൊഴിച്ച് വായ്പ്പൂരിന്റെ തൊടുകുറിയായ് ഡി.ബി.എൽ.പി.എസ്സ് അക്ഷരദീപം തെളിയിച്ച് പുതു തലമുറയ്ക്ക് വഴികാട്ടിയായി തലയുയർത്തി നിൽക്കുന്നു. കൂടെ നിഷ്കളങ്കതയുടെയും മികവിന്റെയും മൺചിരരാതുമായി 46 -ഓളം കുരുന്നുകളും തോളോട് തോൾ ചേർന്ന് അധ്യാപകരും.
കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം" എന്നായിരുന്നു.ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം