ചൊക്ലി എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mlp14408 (സംവാദം | സംഭാവനകൾ) ('കവിയൂർ, മെനപ്രം ,ചൊക്ലി ,കടുക്കബസാർ ,കാഞ്ഞിരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കവിയൂർ, മെനപ്രം ,ചൊക്ലി ,കടുക്കബസാർ ,കാഞ്ഞിരത്തിൻകീഴിൽ ,നേടുപ്രം, ഗ്രാമത്തി, നാലുതറ, പള്ളൂർ എന്നി പ്രദേശങ്ങളിലെ

മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി 1928 ൽ  മൂസ മുസ്‌ലിയാരുടെ മാനേജ്മെന്റിൽ സ്ഥാപിതമായ വിദ്യാലയമാണു ചൊക്ലി മുസ്ലിം എൽ .പി  സ്കൂൾ .

   ചൊക്ലിയുടെ ഹൃദയഭാഗത്തു മുസ്ലിം പള്ളിക്കും മദ്‌റസക്കും മധ്യത്തിലായി 41ഗുണനം   15 , 38 ഗുണനം 13 വിസ്തീർണ്ണത്തിൽ ഓട് മേഞ്ഞ സിമിന്റിട്ട അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ നടത്തിയിരുന്നു.കുട്ടികളുടെ ബാഹുല്യം നിമിത്തംസ്കൂളിനെ വിഭജിച്ചു ആണ് ആൺ പെൺ വേർതിരിച്ചരണ്ടു സ്കൂളാക്കി പ്രവർത്തിച്ചിരുന്നു.

     വിശിഷ്ട വ്യക്തിത്വത്തിന് ഉടമയായ മമ്മു മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ പിന്നീട് മാനേജർ ആയ മൂസ മുസ്‍ലിയാരുടെ  മകൻ ഉമ്മർ മാസ്റ്റർ ഹെഡ്മാറ്ററും മാനേജരുമായിച്ചുമതലയേറ്റു. ഉമ്മർ മാസ്റ്റർക്കു ശേഷം  കുമാരൻ മാസ്റ്ററും സാവിത്രി ടീച്ചറും ചുമതലയേററ്റു .ശേഷം1989 മുതൽ  2017 വരെ ഷെറിന ടീച്ചർ പ്രധാനാധ്യാപികയായി തുടർന്നു ,

                       വാഹന ഗതാഗതം വർധിക്കുകയും റോഡ് വീതി കൂട്ടുകയും ചെയ്തതൊടെഈ വിദ്യാലയത്തിന്റെ മുൻ ഭാഗത്തുള്ള മകുടങ്ങൾ പൊളിച്ചു മാറ്റേണ്ടി വന്നു.ഇപ്പോൾ വിദ്യലയത്തിന്റെയുള്ളിൽ തന്നെ പി.ടി.എ. യുടെയും അധ്യാപകരുടെയും സഹായത്തോടെ ലാട്രിൻ സൗകര്യവും കുടിവെള്ളത്തിനു പൈപും ,പെൺവായതിന്റെ സഹായത്തോടെ പുകയില്ലാത്ത അടുപ്പും സ്ഥാപിച്ചിട്ടുണ്ട്.ശ്രീമതി സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ cub പ്രസ്ഥാനവുംരൂപീകരിച്ചിട്ടുണ്ട് 2003 -2004 അധ്യയന വർഷത്തിൽപൗര പ്രമുഖനായ  ഇ .പി  അബ്‌ദുറഹിമാൻ എന്നവർസ്കൂളിന്റ ഉടമസ്ഥാവകാശം ഏറ്റെടുത്തു.അദ്ദേഹത്തിന്റെ മരണ ശേഷം മകനായ ഫർഹാദ് സി.കെ നിലവിലെ മാനേജർ ആയി തുടരുന്നു.