സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ/ചരിത്രം
1961-62 സ്കൂൾ വർഷത്തിൽ അഞ്ചാംസ്റ്റാൻഡേർഡ് ആരംഭിക്കുകയുംഎട്ടാം സ്റ്റാൻഡേർഡ് നിർത്തലാക്കുകയും ചെയ്തതോടുകൂടി അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സമ്പുർണ യു .പി സ്കൂളായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദശാബ്ദങ്ങളുടെ പ്രാർത്ഥനയും ഭാവനയും സാക്ഷാത്കരിക്കപ്പെട്ടുകൊണ്ട് ദൈവ പരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണത്താലും വിശാലമനസ്കരും വിജ്ഞാന ദാഹികളുമായ ഇന്നാട്ടുകാരുടെ സഹകരണത്താലും ഞാവള്ളിൽ ബഹു. ചാക്കോച്ചന്റെയുംചാണ്ടിയച്ചന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സെന്റ് ജോസഫ്‌സ് യുപി സ്കൂൾ കരൂർ രൂപം കൊണ്ടു.1957 ജൂൺ 3 -)0 തീയതി ഇടവകക്കാരുടെ സഹകരണത്തോടെ നിർമിച്ച താൽക്കാലിക ഷെഡിൽ 43 കുട്ടികളുമായി 6 -)0 സ്റ്റാൻഡേർഡ് ആരംഭിച്ചു.1957 ഡിസംബറിൽ തന്നെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും അവിടേയ്ക്കു സ്കൂൾ മാറ്റുകയും ചെയ്തു