അയിലൂർ എസ് എം ഹൈസ്കൂൾ/ ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21025-pkd (സംവാദം | സംഭാവനകൾ) ('15  ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ് റൂമുകളാണ്. നല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

15  ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ് റൂമുകളാണ്. നല്ലൊരു ഓഡിറ്റോറിയം  ഈ വിദ്യാലയത്തിനുണ്ട്.കൂടാതെ 3 കമ്പ്യൂട്ടർ ലാബുകളും 3 സയൻസ് ലാബുകളും 2 ലൈബ്രറികളും ഈ വിദ്യാലയത്തിൽ  നല്ല രീതിയിൽ  പ്രവർത്തിച്ചുവരുന്നു. ഈ വർഷം മുതൽ ഒരു tinkering lab കൂടി  പ്രവർത്തന സജ്ജമായിട്ടുണ്ട്. ഒരേക്കറിലായി പരന്നുകിടക്കുന്ന  കളിസ്ഥലം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക്  വോളിബോൾ , ലോൺ ടെന്നിസ് എന്നിവക്കും മറ്റു പല കായിക പരിശീലനത്തിനും സഹായിക്കുന്നു. കുട്ടികൾക്ക് കുടിവെള്ള സൗകര്യത്തിനായി  ഒരു കുഴൽകിണറും പോത്തുണ്ടി വാട്ടർ പ്രോജക്റ്റിന്റെ വാട്ടർകണക്ഷനുമുണ്ട്.   അഞ്ച് വാട്ടർടാങ്കുകളിലായി 7000 ലിറ്ററോളം  വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള സംവിധാനമുണ്ട്.അംഗവൈകല്യമുള്ള കുട്ടികൾക്ക് റാംപ് ആൻഡ് റെയിൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും കൂടി  20 ലധികം ടോയ്‌ലറ്റുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ  അംഗവൈകല്യമുള്ള  കുട്ടികൾക്കായി  ഒരു യൂറോപ്യൻ ക്ലോസറ്റ് സംവിധാനവുമുണ്ട്. പെൺകുട്ടികളുടെ  ടോയ്ലറ്റിൽ   2 വെൻഡിങ് മെഷീൻ

സംവിധാനമുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു  പാചകപ്പുര ഉണ്ട്. വേസ്റ്റ് ശേഖരിക്കുന്നതിനായി വേസ്റ്റ് ബിന്നുകളുണ്ട്.