പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ആശിയാന ഉർദ്ദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18244 (സംവാദം | സംഭാവനകൾ) ('ഉര്‍ദ്ദു വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉര്‍ദ്ദു വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ആശിയാന ഉര്‍ദ്ദു ക്ലബ്ബ്. പേരിലെ അര്‍ത്ഥം സുചിപ്പിക്കുന്നതുപോലെ ഉര്‍ദ്ദു വിദ്യാര്‍ത്ഥികള്ക്ക് ഒരു കിളിക്കൂട് തന്നെയാണ് ഉര്‍ദ്ദു ക്ലബ്ബ് . ഉര്‍ദ്ദു പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇതില്‍ അംഗങ്ങളാണ്. ഉര്‍ദ്ദു ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ സ്കുളിലെ മറ്റു ക്ലബ്ബുകള്‍ക്കിടയില്‍ അസൂയാവഹമായ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത് .ഒട്ടേറെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബിന്റെ കിഴില്‍ നടക്കുന്നുണ്ട്. അധ്യായന വര്‍ഷാരംഭത്തില്‍ ഉര്‍ദ്ദുവില്‍ ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ നോട്ട് പുസ്തകവിതരണം നടത്താറുണ്ട്. കൂടാതെ മാസാന്തക്വിസ് , ദിനാചരണങ്ങള്‍, അല്ലാമ ഇക്ബാല്‍ ടാലന്‍റ് ടെസ്റ്റുകള്‍ പദപയറ്റുകള്‍ ,രചനാമത്സരങ്ങള്‍ തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് . പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ സ്കുള്‍ അസംബ്ബിയില്‍ പ്രത്യകം അനുമോദിക്കുകയും അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാറുണ്ട് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യക പരിശീലനം ആശിയാന യുടെ കിഴില്‍ നല്‍കാറുണ്ട്. ആശിയാന കൂട്ടായ്മ മറ്റു ക്ലബ്ബുകള്‍ക്ക് ഒരു മാത്യകയാണ് .