വാകയാട് എ യൂ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യം നേടുന്നതിന് വളരെ മുമ്പുതന്നെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പ്രബുദ്ധമായ കോട്ടൂർ പഞ്ചായത്തിലെ വാകയാട് പ്രദേശത്ത് ഇത് ഒരു വിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച സജീവമായത് 1920 മുതൽക്കാണ് .വിദ്യാലയം ഗ്രാമത്തിൻറെ സ്വാതന്ത്ര്യ തുടിപ്പിന്ന് ശക്തി പകരുമെന്ന് നാട്ടുകാർക്കിടയിൽ തോന്നിതുടങ്ങിയതും ഇതേ സമയത്തായിരുന്നു . അങ്ങനെയാണ് വിദ്യാഭ്യാസ പ്രേമി ആയിരുന്ന പരേതനായ ശ്രീ കന്മന ഗോവിന്ദൻനായർ ഇതിനുവേണ്ടി പ്രവർത്തനമാരംഭിച്ചത്. അദ്ദേഹത്തിൻറെ ഉടമസ്ഥതയിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന തെക്കുമാറി 20 സെൻറ് സ്ഥലത്ത് ഒരു എഴുത്തുപള്ളിക്കൂടം ആരംഭിച്ചു. അവിടെ ശ്രീ ഗോപാലൻ നായരെ പോലെയുള്ള പ്രഗത്ഭമതികൾ എഴുത്താശാൻമാർ ആയിരുന്നതായി നാട്ടറിവ് ഉണ്ട് .
തുടർന്ന് 1921 ൽ പരേതനായ ശ്രീ എടവന ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിൽ 20 സെൻറ് സ്ഥലത്ത് ഹിന്ദു സ്കൂൾ എന്ന പേരിൽ നാലാം ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായി അത് ഉയർന്നു ഒന്നാം ക്ലാസ് ആണ് ആദ്യമായി ആരംഭിച്ചത് .നാല് അധ്യാപകരും രണ്ട് കെട്ടിടങ്ങളും ഒരു കിണറും ഫർണിച്ചറും അടങ്ങിയ വിദ്യാലയ സമുച്ചയം ഓലമേഞ്ഞതായിരുന്നു. 1928 ടെ ഇപ്പോഴുള്ള സ്ഥലത്തേക്ക് ഈ വിദ്യാലയം മാറുമ്പോൾ ഇതിൻറെ പുരോഗതി ആശാവഹമായിരുന്നു. ഭൗതിക സാഹചര്യങ്ങളും കാലത്തിനനുസരിച്ച് ഏറെ മെച്ചപ്പെട്ടു. 1951 ഉടമസ്ഥാവകാശം പരേതനായ ശ്രീ എടവന കുഞ്ഞിക്കണ്ണൻ നായരിൽ നിക്ഷിപ്തമായി .
1953 കാലഘട്ടത്തോടെ ഹിന്ദു സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും വാകയാട് എ യുപി സ്കൂൾ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി .സ്കൂൾ ഉയർന്നതോടെ പ്രഥമ പ്രധാനാധ്യാപകൻ എന്ന ചുമതല വഹിച്ചത് വടകര സ്വദേശിയായിരുന്ന ശ്രീമാൻ കുഞ്ഞിക്കണാരൻ മാസ്റ്റർ ആയിരുന്നു. അതിനുശേഷം ശ്രീ കക്കാട്ടിരി ഉണ്ണികൃഷ്ണൻ നമ്പ്യാർ കുറച്ചുകാലം പ്രധാനാധ്യാപകനായിരുന്നു. സാമൂഹ്യ സാംസ്കാരിക കലാ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നതും പ്രവർത്തിക്കുന്നതുമായ ഒട്ടനവധി ആളുകൾ ഈ സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥി പട്ടികയിലുണ്ട്. സ്കൂളിൻറെ ആദ്യകാല അധ്യാപകൻഎന്ന നിലയിൽ പല പ്രമുഖരെയും പരിചയപ്പെടുത്തുമ്പോൾ സ്വാതന്ത്ര്യസമരസേനാനികൾ ആയിരുന്ന പരേതനായ ശ്രീ തോട്ടപ്പുറത്ത് ഗോവിന്ദൻനായർ ,ശ്രീ എടവനപുറത്ത് അനന്തൻ നായർ എന്നിവരുടെ നാമധേയം എടുത്തുപറയേണ്ടതാണ് .അധ്യാപക പ്രസ്ഥാനത്തിൻറെ കരുത്തനായിരുന്ന അമരക്കാരൻ ശ്രീ ടീ ടീകുഞ്ഞിരാമൻ മാസ്റ്ററും ഇവിടത്തെ ആദ്യഅധ്യാപകൻ ആയിരുന്നു .
ഈ പ്രദേശത്തെ ജനങ്ങളുടെ നിസ്സീമമായ സഹകരണം ഇതിൻറെ ഏറ്റവും വലിയ ശക്തിയാണ് .സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ശക്തമായ രക്ഷാ പി ടി എ എന്നിവ ഈ വിജയത്തിൻറ അണിയറയിൽ ഉണ്ട് .ഈ പ്രദേശത്ത് തന്നെയുള്ള യോഗ്യതയുള്ളവർക്ക് തൊഴിൽ നൽകുന്നതിനും ഈ വിദ്യാലയം ഒരു മാതൃകയാണ്. 2000 2001 കാലം മുതൽ അല്പം കഷ്ടതകൾ അനുഭവിക്കേണ്ടി വരുകയുംക്ലാസുകൾ നഷ്ടപ്പെടുകയുമൂണ്ടായി .മാറിവന്ന വിദ്യാഭ്യാസരീതികൾ വലിയൊരളവുവരെ ഇതിന് കാരണമായി എന്ന് പറയാതെ വയ്യ . എന്നിരുന്നാലും സമീപപ്രദേശത്തെ ഏതൊരു വിദ്യാലയത്തെക്കാളും ഉയർന്ന സ്ഥാനമാണ് ഇന്ന് ഈ ഈ വിദ്യാലയത്തിന്.
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാകയാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്