ജി.എൽ.പി.എസ്. പറപ്പൂർ
മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍ പഞ്ചായത്തിലെ 6-വാര്‍ഡില്‍ ആണ് പറപ്പൂര്‍ ജി.എല്‍.പി.എസ് സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് പറപ്പൂർ ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് 'മുതുവല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ചീക്കോട് പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മിക്ക വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസം തേടുന്നവരാണ് വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയയിൽ തിരുവാച്ചോല, വലിയഞ്ചേരി പുറായ, പാലാപറമ്പ് ,ചെരയ്ക്കാത്തടം എന്നീ അംഗൻവാടികൾ സ്ഥിതി ചെയ്യുന്നു.
ജി.എൽ.പി.എസ്. പറപ്പൂർ | |
---|---|
വിലാസം | |
പറപ്പൂര്‍ മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2016 | 18216 |
ചരിത്രം
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഇപ്പോൾ നിലവിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ നാട്ടു മുഖ്യനായിരുന്ന തലേത്തൊടിഇല്ലത്തെകേശവൻ നമ്പൂതിരിയാണ് വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകിയത് 'തുടർന്നിങ്ങോട്ട് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി2005 വർഷത്തിൽ സൗജന്യമായി 20 സെന്റ് സ്ഥലം അനുവദിച്ചു തന്നു. തുടർന്ന് 2005-06 വർഷത്തിൽ SS A. അനുവദിച്ച 3 ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 3 ക്ലാസുകൾ നടത്തി വരുന്നു നിലവിലുള്ള വാടകക്കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു, 2015-16 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് രണ്ട് അഡീഷണൽ ഡിവിഷൻ അനുവദിച്ചതിൽ ഒരെണ്ണം 2016-17 വർഷം നഷ്ടപ്പെടുകയുണ്ടായി
വര്‍ത്തമാനം
ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ രണ്ടാംക്ലാസിൽ രണ്ട് എണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 98 കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ആറു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വന്തമായ സ്ഥലത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലേക്ക് കോണി അടക്കം മൂന്ന് ക്ലാസ് മുറികളും കൂടി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചാൽ വാടകക്കെട്ടിടത്തിൽ നിന്ന് ക്ലാസുകൾ പൂർണമായി മാറ്റാൻ സാധിക്കും.
ഭൗതികസൗകര്യങ്ങള്‍
ടോയ്ലറ്റ് - സ്വന്തമായ സ്ഥലത്ത് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്‌ലറ്റും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും നിലവിൽ ഉണ്ട്. മൂത്രപ്പുര- SS Aഅനുവദിച്ച മൂത്രപ്പുര 10 കമ്പാർട്ടുമെൻറുകൾ വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുണ്ട്.കുടിവെള്ള സൗകര്യം - നിലവിൽ കുടിവെള്ളത്തിന് കിണർ ഉണ്ട്. വാട്ടർ ടാപ്പ് സൗകര്യവും ഉണ്ട്. ചുറ്റുമതിൽ -ചുറ്റുമതിൽ ഭാഗികമായി ഉണ്ട്.വൈദ്യുതി സൗകര്യം - വാടകക്കെട്ടിടത്തിൽ വൈദ്യുതി സൗകര്യം ഉണ്ട്.പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി സൗകര്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട് ..ഫർണിച്ചർ - കുട്ടികൾക്ക് വച്ചെഴുതാൻ ഡസ്കുകൾ തീരെയില്ല.അടുക്കളയും സ്റ്റോർ റൂമും -മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ചു അടുക്കളയുടേയും സ്റ്റോർ റൂമിന്റേയും നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം നടത്തുന്നു. കമ്പ്യുട്ടർ ലാബ് - 5 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട് ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ, എന്നിവക്ക് പ്രത്യേക മുറി ഇല്ല.