സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പി എം ഫൗണ്ടേഷൻ അക്കാദമിക എക്സലൻസ് അവാർഡ് -2019

 
സ്പീക്കർ ബഹു.പി രാമകൃഷ്ണനിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുൽകരീം മാസ്റ്റർ,  സ്കൂൾ മാനേജർ സലാം മാസ്റ്റർ  അവാർഡ് സ്വീകരിക്കുന്നു

മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021

 
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങങ്ങുന്നു

2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ  ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ   മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ  ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ  ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.

സഹചാരി പുരസ്ക്കാരം-2021

 
സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പുറത്തും പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്‌ക്കാരത്തിനു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അർഹരായി.മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ  ജില്ലാ കളക്ടർ K. ഗോപാല കൃഷ്ണനിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ K.T മുനീബുറഹ്മാൻ, NSS പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം