ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കിങ്ങിണിക്കാട്

20:15, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കിങ്ങിണിക്കാട് എന്ന താൾ ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കിങ്ങിണിക്കാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിങ്ങിണിക്കാട്

പണ്ട് കിങ്ങിണി എന്ന കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒരു സ്നേഹവും ഇല്ലാതെയാണ് ജീവിച്ചത്. പരസ്പരം കാണുന്നത് പോലും വഴക്കിടാൻ മാത്രമായിരുന്നു. അങ്ങനെയിരിക്കെ കാട്ടിൽ വേട്ടക്കാരുടെ ബഹളമായി.ഓരോ ദിവസവും ഓരോ മൃഗങ്ങളെ അവർ പിടിച്ചുകൊണ്ടുപോയി. മൃഗങ്ങളെല്ലാം പരിഭ്രാന്തരായി. അപ്പോൾ മുയലച്ഛന് ഒരു ബുദ്ധി തോന്നി. അത് കുറുക്കനോട് രഹസ്യമായി കാര്യങ്ങൾ പറഞ്ഞു. കുറുക്കനും അത് സമ്മതിച്ചു. അവർ രണ്ടുപേരും കൂടി എല്ലാ മൃഗങ്ങളെയും ചെന്നുകണ്ട് കാര്യം പറഞ്ഞു. എല്ലാവരും അത് സമ്മതിച്ചു.അവർ ഒരേ സ്വരത്തിൽ പറഞ്ഞു ഞങ്ങൾക്ക് ശക്തനായ ഒരു രാജാവിനെ വേണം. എല്ലാവരും കൂടി സിംഹത്തെ ചെന്നുകണ്ട് കാര്യം പറഞ്ഞു. സിംഹം സമ്മതിച്ചു. അന്നുമുതൽ കിങ്ങിണി കാട്ടിലെ മൃഗങ്ങളുടെ രാജാവായി സിംഹം മാറി. സിംഹം പറഞ്ഞത് എല്ലാവരും അനുസരിച്ചു. മൃഗങ്ങളെല്ലാം ഒത്തൊരുമയോടെ നിന്ന് വേട്ടക്കാരെ കാട്ടിൽ നിന്നും നിഷ്പ്രയാസം ഓടിച്ചു.സ്നേഹത്തോടെ ഒരുമിച്ചു നിന്നാൽ ഏതുകാര്യവും വിജയിക്കും എന്ന് എല്ലാ മൃഗങ്ങൾക്കും മനസ്സിലായി. പിന്നീട് കിങ്ങിണി കാട്ടിലെ എല്ലാ മൃഗങ്ങളും നല്ല സുഹൃത്തുക്കളായി സന്തോഷത്തോടെ ജീവിച്ചു

മുഹ്സിന നൗഫൽ
3 B ഗവൺമെൻറ് മുസ്ലിം എൽപിഎസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ