സി.എ.എച്ച്.എസ്. പെരുവെമ്പ/സയൻസ് ക്ലബ്ബ്

20:05, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21034-pkd (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാ വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ,ചിത്രരചന തുടങ്ങിയവ സംഘടിപ്പിച്ചു

ജൂലൈ 21-ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസുകൾ ,പോസ്റ്റർ ,പതിപ്പുകൾ എന്നിവ തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ചാന്ദ്രദിന കവിതകൾ അവതരിപ്പിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓകസിലെ പ്രിവൻറ്റിവ് ഓഫീസർ ശ്രീ. വസന്തകുമാർ ക്ലാസ്സ് എടുത്തു. സ്കൂളിലെ എല്ലാ കുട്ടികളും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന്yതിജ്ഞ എടുത്തു. പോസ്റ്ററുകൾ തയ്യാറാക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.

ഓസോൺ ദിനത്തിൽ പോസ്റ്റർ നിർമ്മാണം, ഓസോൺ ദിന പാട്ടുകൾ, ഓസോൺ പാളിസംരക്ഷണം -വീഡിയോ,ആൽബം,ക്വിസ്സ് എന്നിവ സംഘടിപ്പിച്ചു.

ഡോ. ഷെരീഫ് ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു. സയൻസിൻ്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ചും പ്രൊജക്ട് ചെയ്യേണ്ട രീതിയെക്കുറിച്ചും വിശദീകരിച്ചിരുന്നു

സയൻസ് ദിനത്തിൽ എക്സ്ബിഷൻ നടത്തിവരാറുണ്ട്. കുട്ടികളിൽ ശാസത്ര അവബോധം വളർത്തുന്നതിന് ആവശ്യമായ വിവിധ പരിപാടികൾ എന്നും സംഘടിപ്പിച്ചു വരുന്നു