സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **അതിജീവനം *

17:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **അതിജീവനം * എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **അതിജീവനം * എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

_____________

പ്രകൃതിയാം അമ്മയുടെ വിഭവങ്ങളെല്ലാം
ചൂഷണം ചെയ്തതിനറുതി
വരുത്തുവാൻ
മർത്ത്യന്റെഹുങ്കിന്അന്ത്യം
കുറിക്കുവാൻ അവതരിക്കുന്നുമഹാമാരികൾ


ചൈനയിൽ നിന്നും പുറപ്പെട്ട കോവിഡ്
സംഹാരതാണ്ഡവമാടി ലോകമെങ്ങും
ഭീതി വിതയ്ക്കുന്നു മരണരൂപത്തിൽ
മനുഷ്യനെ പാഠം പഠിപ്പിക്കുവാൻ


പുതിയ ചികിത്സാ രീതികളെല്ലാം
പരീക്ഷിച്ചു രോഗമുക്തി ലഭിക്കാൻ
അങ്ങോട്ടുമിങ്ങോട്ടും പായുന്നു മനുജൻ
യുദ്ധം നയിക്കുന്നു കോവിഡിനെതിരെ


സർക്കാരും ഡോക്ടറും മറ്റുള്ളവരും
എത്തുന്നു മനുഷ്യന്റെ അതിജീവനത്തിന്
പോലീസും സന്നദ്ധ സംഘടനയും
എത്തുന്നു മനുഷ്യന്റെ ഉപജീവനത്തിന്


കാര്യങ്ങൾ വ്യക്തമാക്കുന്നു പിന്നെ പിടിമുറുക്കുന്നു മനുഷ്യന്റെ നന്മയ്ക്ക്
ഓഖിയും നിപ്പയും പ്രളയവും തോറ്റുപോയ്
കോവിഡും അതുപോലെ തോറ്റുമടങ്ങും


അതിനാൽ നമ്മൾ ഓരോരുത്തരും
സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണം
സർക്കാർ നൽകുന്ന നിർദേശങ്ങൾ
ഒന്നും തെറ്റാതെ പാലിക്കേണം


ലോകത്തിൻ മാതൃകയായ നാടായ
കേരളമാണ് വിജയിച്ചതിപ്പോൾ
നമ്മുടെ നാടിന്റെ മികവിനെ കാക്കാം
അതിനായ് നമുക്ക് ഒത്തുചേരാം.

 

മയൂഖ സന്തോഷ്
6 E സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത