എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തിപഠനം

പ്രവൃത്തിപഠനം ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്തു അതിന്റെ മാനവശേഷിയാണല്ലോ. ഈ ശക്തിയെ ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളൂ. അത്തരത്തിൽ സമൂഹത്തിനു പ്രയോജനപ്രദമായ സേവനങ്ങളിലേക്കോ ഉത്പന്ന നിര്മിതിയിലേക്കോ വിദ്യാർത്ഥികളെ നയിക്കുന്ന പ്രക്രിയയാണ് പ്രവൃത്തിപഠനം.സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷിവികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത് അസംസ്കൃത വസ്തുക്കൾ ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തെഴിൽ സംസ്കാരവും അതുവഴി മാനസികൊല്ലാസവും കുട്ടികളിൽ വളരുന്നു അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോട് ആഭിമുക്യമ് ജനിപ്പിക്കുകയും സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു.


അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും.പഠിച്ചതും പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവത്കരിക്കാനുള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യമാകുന്നത്.ജീവിത നൈപുണികളുടെ വികാസത്തിലൂടെ ദേശീയ വികസനത്തിന് തന്റേതായ സംഭാവനകൾ നല്കാൻ പ്രവൃത്തിപഠനം വ്യക്തിയെ സഹായിക്കുന്നു.  

നോട്ട് ബുക്ക് നിർമാണം


പ്രവർത്തി പരിചയത്തിന്റെ  ഭാഗമായി സ്കൂൾ

വിദ്യാർത്ഥികൾക്കായി ലളിതമായ രീതിയിൽ സ്വന്തമായി

നോട്ട് ബുക്ക് നിർമിക്കാൻ പരിശീലിപ്പിച്ചു

മേഖല ;സേവനം





ഓഫീസ് ഫയൽ നിർമാണം

ഓഫീസ് ഫയൽ നിർമാണം


പ്രവർത്തി പരിചയത്തിൽ കൈത്തൊഴിലിന്റെ 

ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി

സ്ട്രോബോർഡ് കൊണ്ട്  ഓഫീസ് ഫയൽ നിർമിക്കാൻ പരിശീലിപ്പിച്ചു

മേഖല ;സേവനം





സ്വാതന്ത്ര്യദിനാഘോഷം-പതാകനിർമാണം

സ്വാതന്ത്ര്യദിനാഘോഷം-പതാകനിർമാണം


സ്വാതന്ത്ര്യദിനാഘോഷത്തിന്റെ

ഭാഗമായി നടത്തിയ പതാക നിർമാണം






ശാസ്ത്രരംഗം (അപ്പർ പ്രൈമറി)