കെ.എ.എൽ.പി.എസ് അലനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

23:59, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരികെ സ്കൂളിലേക്ക്.

കുട്ടികൾ സുരക്ഷിതരായി തിരികെ സ്കൂളിലേക്ക്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. കൂടാതെ ഹോം ലൈബ്രറി തുടങ്ങുന്നതിന്റെ ഭാഗമായി ബി ആർ സി യിൽ നിന്നും ലഭിച്ച വായനാ വസന്തം പുസ്തകങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ചന്ദ്രിക ടീച്ചർ, പിടിഎ പ്രസിഡന്റ് പി നാസർ, നവാസ്, റഹ്മത്ത്, ദീപക് മാസ്റ്റർ, മാനേജർ സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

 
വായനയുടെ ലോകത്തേക്ക് ഇനി കൃഷ്ണയിലെ കുരുന്നുകളും; മുഴുവൻ കുട്ടികളുടെ വീട്ടിലും ഇനി കൊച്ചു ലൈബ്രറി.

അലനല്ലൂർ:  രണ്ടുവർഷത്തോളമായി ഓൺലൈനിൽ മാത്രം വിരൽ സ്പർശം കൊണ്ട് അറിവിന്റെ ലോകത്തേക്ക് മാറിയ ഈ കാലഘട്ടത്തിൽ വായനയുടെ സർഗ്ഗാത്മകത നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ "വായനാ വസന്തം" വേറിട്ടരീതിയിലാണ്  അലനല്ലൂർ കൃഷ്ണ സ്കൂൾ ഒരുക്കുന്നത്.  സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും വായനാ പുസ്തകങ്ങൾ നൽകി അവരുടെ വീട്ടിൽ ഒരു കൊച്ചു ലൈബ്രറി ഒരുക്കിയാണ് ഇവിടെ ഈ പദ്ധതി നടപ്പിലാക്കുന്നത്.  കേവലം ഒരു വിദ്യാർത്ഥിക്കോ ഒരു വർഷത്തേക്കോ മാത്രമായല്ല, വരും തലമുറയെക്കൂടി ലക്ഷ്യമാക്കിയുള്ള വായന ഒരുക്കുക, അതുവഴി അറിവിന്റെ ലോകത്തേക്ക് അവരെ കൊണ്ടുവരിക എന്ന കാഴ്ചപ്പാടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടീം കൃഷ്ണയിലെ എല്ലാ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും വളരെ സന്തോഷത്തോടെയാണ് ഈ പദ്ധതിയെ സ്വീകരിച്ചത്.  രക്ഷാകർത്താക്കൾ മക്കൾക്ക് പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ വാങ്ങി കൊടുത്തും സ്കൂളിലെ വിവിധ മത്സരങ്ങൾക്കും മറ്റും സമ്മാനമായി പുസ്തകങ്ങൾ നൽകിയുമാണ് ഈ പദ്ധതിക്ക് വലിയ മുന്നേറ്റത്തോടെ ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.