അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ

23:13, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി.)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഭൗതീക സൗകര്യങ്ങൾ പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്..

സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ

ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് പൊതു വിദ്യാഭ്യാസ

സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്മുറികൾ എല്ലാം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ

പ്രവർത്തിച്ചുവരുന്നത്.

ഓഫീസ്

 
സ്കൂൾഓഫീസ്

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനു എച്ച് .എം.

ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു.

ക്ലാസ് മുറികൾ

 
ഹൈടെക് ക്ലാസ് റൂം

18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്

മുറികളിലും ലാപ്ടോപ്പ് പ്രൊജക്ടർ ,പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവി

ധാനവും ഏർപ്പെടുത്തിയിട്ടുണ്ട് . അധ്യാപകർക്ക് സമഗ്ര പോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.

സ്കൂൾ ലൈബ്രറി

 
സ്കൂൾലൈബ്രറി

പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾഅടങ്ങിയ

ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി

നുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തക വിതരണത്തിന് പ്രത്യേകം

ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ

 
സ്കൂൾലൈബ്രറി

അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന. അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ വരു

ത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളം

അധ്യാപികയായ ശ്രീമതി .സോണിയ ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പംപത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.

ലാബുകൾ

 
ഐടി ലാബ്

ഐടി ലാബ്

മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം

 
ഐടി ലാബ്

മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച ഐടി ലാബ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീ

ഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു .വിദ്യാർത്ഥികൾക്ക് ഐ.ടി

പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.

അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ് . കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ്

ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരി

പാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീ

ലനം നൽകി വരുന്നു കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഇതിനു നിയന്ത്രണങ്ങളുണ്ട്.

 
സയൻസ് ലാബ്

സയൻസ് ലാബ്

കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു

കുട്ടികൾക്ക് പഠനത്തോടൊപ്പം പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു

ശ്രീമതി.ട്രീസ് തോമസ് ശ്രീ ബിജു ടി എൻ ശ്രീമതി ജിഷ. കെ .ഡൊമിനിക്, ശ്രീമതി.ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

എ ടി എൽ(അടൽ ടിങ്കറിങ് ലാബ് )

 
എ.ടി.എൽ . ലാബ്

കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി      അടൽ ടിങ്കറിങ് ലാബ് 2006

മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ

കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല

നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.

 
മ്യൂസിയം

സ്കൂൾ മ്യൂസിയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു.സംരക്ഷിക്കപ്പെടാതെ നശിച്ചു ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം. അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും.ചരിത്ര

 
ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം

ശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപക

ർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനമുണ്ട്..

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്

വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലും ആയുള്ള

 
കളിസ്ഥലം

ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി,എം.എൽ.എ  ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി..

കളിസ്ഥലം

വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ പ്രദമായ മറ്റു

കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.

 
കുടിവെള്ളം

കുടിവെള്ളം

വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാബ് പോയിൻറ് കളും നിർമിച്ചിട്ടുണ്ട് സൗകര്യങ്ങൾ

ക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.

ബോയ്സ് ടോയ്‌ലറ്റ്

ബോയ്സ് ടോയ്‌ലറ്റ്  

ആൺകുട്ടികളുടെടോയ്‌ലറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ആവശ്യമായിട്ടുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.ഇപ്പോൾ ആൺകുട്ടികൾക്ക്

ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്

 
സ്കൂൾ ബസ്

സ്കൂൾ ബസ്സ്

അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങ

ളും ഹൈസ്കൂളിലെ യാത്ര ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി  പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു

ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം

 
camera 2

സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃത

ക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതി

നും സഹായിക്കുന്നു . 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായിക്കുന്നു,..

(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)