ജി എൽ പി എസ് പാക്കം/പച്ചക്കറിത്തോട്ടനിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പഠനപ്രവർത്തനങ്ങൾക്കു സഹായകരമായ വിധത്തിൽ പരിപാലിക്കപ്പെടുന്ന പച്ചക്കറിത്തോട്ടം വളരെയേറെ പ്രയോജനപ്രദമാണ്.ജൈവരീതിയിൽ കൃഷിചെയ്യുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനു പലതരം വിഭവങ്ങളായി നിരക്കുന്നു.തങ്ങളുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നതിലൂടെ കുട്ടികൾക്ക് കൃഷിയിൽ കൂടുതൽ താല്പര്യം ജനിക്കുന്നു.പുറമെ നിന്ന് വാങ്ങുന്ന പലതരം ധാന്യങ്ങളും പച്ചക്കറികളും സ്വന്തം തോട്ടത്തിൽ നിന്നും വിളവെടുക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന ആശ്ചര്യം അവർണ്ണനീയമാണ്.കാരറ്റ്, ബീറ്റ്റൂട്ട്, ചൈനീസ് കാബ്ബജ് ,കാബ്ബജ്,വെണ്ട,കോളിഫ്ലവർ,ചീര,പച്ചമുളക് തുടങ്ങി വൈവിധ്യങ്ങളായ പച്ചക്കറികളാണ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വിളയിക്കുന്നത് .