എ.എം.എൽ.പി.എസ്. ഒളമതിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. ഒളമതിൽ
വിലാസം
ഒളമതിൽ

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201618211



ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.1924 ലാണ് ഈ സ്കൂൾ ആരംഭിച്ചത് .ഓത്തുപള്ളിക്കൂടം എന്ന നിലയിലായിരുന്നു അക്കാലത്തെ വിദ്യാഭ്യാസം .മദ്രസയിൽ വെച്ചായിരുന്നു രണ്ടു പഠനവും നടത്തിയിരുന്നത് .പിന്നീട് സ്കൂൾ സ്വന്തമായി പുത്തൻപുരക്കൽ എന്ന സ്ഥലത് കെട്ടിടം നിർമ്മിച്ചു. ശേഷം ഈ സ്കൂളിലെ ആദ്യാപകനായിരുന്ന എംസി ഉണ്ണി മുഹമ്മദ് ഹാജിയുടെ സ്ഥലമായ പുതുക്കുളങ്ങര പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .പിന്നീട് സ്ഥലമുടമയും മാനേജ്‌മെന്റും തമ്മിൽ തർക്കം വന്നപോൾ അന്നത്തെ മാനേജരായ എംസി അഹമ്മദ് കുട്ടി ഹാജി എന്നയാൾ അന്നത്തെ 1966 -ൽ ഒളമതിലിലെ ഇപ്പോഴത്തെ സ്ഥലത്തു സ്കൂൾ നിർമ്മിച്ചു .

                                                            ആദ്യ ഹെഡ്മാസ്റ്ററായി  മൊറയൂർ സ്വദേശി  ശ്രീ .ഗോവിന്ദൻ  നമ്പീശൻ  മാസ്റ്റർ ചാർജെടുത്തു. മോങ്ങം സ്വദേശി  കോടിത്തൊടിക ഹസ്സനാജി , ഒളമതിൽ സ്വദേശി കോമുകുട്ടി മാസ്റ്റർ ,മൊറയൂർ സ്വദേശി  കോമു മാസ്റ്റർ ,തൃപ്പനച്ചി  സ്വദേശി .പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ,ഒളമതിൽ സ്വദേശികളായ  ശ്രീമതി .കെ ആമിന ടീച്ചർ ,ശ്രീ മൊയ്‌തീൻ മാസ്റ്റർ ,ശ്രീമതി .കെ സഫിയ ടീച്ചർ ,എന്നിവർ പ്രധാന അദ്യാപകരായി സർവീസിൽ നിന്നും പിരിഞ്ഞു .2011 -12  അധ്യയന വർഷം മുതൽ ഇപ്പോഴത്തേ ഹെഡ്മാസ്റ്ററായി  കെ .മുഹമ്മദ്  അബൂബക്കർ  ആണ് .
                                                                ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  6  അദ്യാപകരും .പ്രീ പ്രൈമറി  വിഭാഗത്തിൽ 3 അദ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .

സ്കൂൾ ഫോട്ടോസ്

സ്കൂൾതല പ്രവർത്തനങ്ങൾ

  1. സ്വാതന്ത്ര്യദിനപരിപാടികൾ
  2. ഓണാഘോഷം
  3. അധ്യാപക ദിനാഘോഷവും ഗുരു സംഗമവും
  4. ക്രിസ്മസ് ആഘോഷം
  5. സ്കൂൾ വാർഷികം

ഭൗതീക സൗകര്യങ്ങൾ

.കമ്പ്യൂട്ടർ ലാബ്

.ഊഞ്ഞാൽ

.റൈഡർ

.സ്‌കൂൾ ഗ്രൗണ്ട്

.വാഹന സൗകര്യം

വഴികാട്ടി

  1. മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ,ഒളമതിൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഒളമതിൽ&oldid=153590" എന്ന താളിൽനിന്ന് ശേഖരിച്ചത്