പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധതരം ക്ലബ്ബുകൾ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു.
സയൻസ് ക്ലബ്ബ്
ശാസ്ത്രപ്രതിഭകളെ വളർത്തുന്നതിനായി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഘുപരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ചർച്ചകൾ നടത്തുന്നതിനും വിവിധ തരത്തിലുള്ള ശേഖരങ്ങൾ അവസരങ്ങൾ ലഭിക്കുന്നു. കൂടാതെ ക്വിസ്സ് മത്സരങ്ങൾ നടത്തുന്നതിനും ശാസ്ത്രജ്ഞന്മാരുടെ അനുസ്മരണം നടത്തുന്നതിനും ക്ലബ്ബിന്റെ ചാർജുള്ള അദ്ധ്യാപിക രോഹിണി പ്രയത്നിക്കുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ ഭാഗമായി എല്ലാ ആഴ്ചയിലും 1 ദിവസം ബാല സഭ നടത്തുന്നു. അതോടൊപ്പം മലയാളത്തിലും ഇംഗ്ലീഷിലും പദ്യം ചൊല്ലൽ മത്സരങ്ങളും രചനകളും (കഥ, കവിത, ഉപന്യാസം) നടത്തി പോരുന്നു. കൂടാതെ സാഹിത്യകാരന്മാരുടെ അനുസ്മരണത്തിനു പ്രേത്യകം സമയം കണ്ടെത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിന് അദ്ധ്യാപിക രോഹിണിയുടെ നേതൃത്വത്തിൽ പ്രേത്യകം ശ്രദ്ധ കൊടുക്കുന്നു
ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിന്റെ ഭാഗമായി വിവിധ ജ്യാമിതീയ രൂപങ്ങൾ നിർമിക്കുന്നതിൽ പരിശീലനം കൊടുക്കുന്നുണ്ട്. ശാസ്ത്ര പ്രതിഭകളുടെ അനുസ്മരണവും, ഗണിത ക്വിസുകളും, രസകരമായ കുസൃതി കണക്കുകളും ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ അധ്യാപകൻ സാം നേതൃത്വം നൽകുന്നു
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി പൂന്തോട്ട നിർമാണവും പരിപാലനവും നടക്കുന്നുണ്ട്. ഉച്ച ഭക്ഷണത്തിനു കുട്ടികൾക്ക് നൽകാനുള്ള കറികളിൽ കൂടുതൽ പച്ചക്കറികളും സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും ലഭിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ചർച്ചകളും ക്ലാസ്സുകളും അധ്യയന വർഷത്തിൽ നടത്തുന്നു. വിവിധ വിത്തുകൾ ശേഖരിക്കുന്നതിനും അത് പരിപാലിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ നടത്തി പോരുന്നു. ദിനാചരണങ്ങൾ നടത്തുന്നതിനും പരിസ്ഥിതി പ്രവർത്തകരുടെ അനുസ്മരണം നടത്തുന്നതിനും അവരെക്കുറിച്ചുള്ള വിവര ശേഖരം നടത്താനും പ്രധാനാധ്യാപിക സിസാ പ്രയത്നിക്കുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി സ്റ്റാമ്പ്, നാണയം തുടങ്ങിയവയുടെ ശേഖരങ്ങൾ നടത്തുന്നു. കൂടാതെ ഇതിൽ ഉൾപെടുത്താവുന്നവയെ സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുകയും ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നതിന് നഴ്സറി ആയ ബിന്ദു ശ്രദ്ധ നൽകുന്നു
ഐ.ടി. ക്ലബ്ബ്
ഐ.ടി. ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ ഗെയിമുകൾ പരിചയപ്പെടുത്തുകയും, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള പലതരം എഡിറ്റിങ്ങുകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം അദ്ധ്യാപകൻ സാം ശ്രദ്ധിക്കുന്നു