ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ മുഴുവൻ കുട്ടികളും അംഗങ്ങളാണ്. ഓരോ ക്ലാസ്സും പ്രത്യേകം പ്രത്യേകം യൂണിറ്റുകളാണ്.കൂടാതെ സ്കൂൾ ഒറ്റ യൂണിറ്റായി കണക്കാക്കി പരിപാടികളും മത്സരങ്ങളും നടത്തി വരുന്നു.
1. കഥക്കൂട്ടം
2. കവിതക്കൂട്ടം
3. വരക്കൂട്ടം
4. ആലാപനക്കൂട്ടം
5. പാട്ട് കൂട്ടം
6. അഭിനയക്കൂട്ടം
7. ആസ്വാദനക്കൂട്ടം
എന്നിങ്ങനെ ഏഴു കൂട്ടങ്ങളാണ് ഓരോ ക്ലാസ്സിലും ഉള്ളത്.തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ക്ലാസ്സ് പ്രവർത്തനങ്ങളുടെ ചുമതല. സ്കൂൾ കോഡിനേറ്റർ ക്കാണ് മുഴുവൻ യൂണിറ്റുകളുടേയും ചുമതല. എല്ലാ ആഴ്ചയിലും ടൈംടേബിളുസരിച്ച് ലഭിക്കുന്ന സർഗവേള പീര്യേഡുകൾ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു.