ദിനാചരണങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudha c (സംവാദം | സംഭാവനകൾ)
21724 gandhi.jpg.jpeg

.



നവംബർ 14 ശിശുദിനാഘോഷം.

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഓൺലൈനായി ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. നെഹ്റു വേഷം കെട്ടി പാട്ട്, നെഹ്റു കഥകൾ അവതരിപ്പിക്കൽ, പ്രസംഗം ആശംസ കാർഡ് നിർമ്മാണം നെഹ്റു തൊപ്പി നിർമ്മാണം നെഹ്റു വചനങ്ങൾ ശേഖരിക്കൽ എന്നീ പരിപാടികൾ കൊണ്ട് ക്ലാസ് ഗ്രൂപ്പുകൾ സമ്പന്നമായി. നെഹ്റു ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.


ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം.

രക്ഷിതാക്കളെയും കുട്ടികളെയും പൂർവ്വവിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഒരാഴ്ച നീണ്ടുനിന്ന സ്വാതന്ത്ര്യദിന പരിപാടികളാണ് വിദ്യാലയം ആഘോഷിച്ചത്. എല്ലാവർക്കും പ്രത്യേകം ക്വിസ് മത്സരവും ദേശഭക്തിഗാനാലാപനവും പ്രച്ഛന്നവേഷം ധരിക്കലും ആശംസാകാർഡ് നിർമാണവും നടന്നു.  രക്ഷിതാക്കളുടെ സ്വാതന്ത്ര്യദിനാഘോഷ ഓർമകൾ പങ്കുവെക്കൽ നവ്യാനുഭവമായി. പ്രധാനാധ്യാപിക .എം.ചന്ദ്രിക പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികളുടെ സമാപന ചടങ്ങ് മണ്ണാർക്കാട് എ ഇ ഒ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.


ആഗസ്റ്റ് 6, 9 ഹിരോഷിമ -  നാഗസാക്കി ദിനാചരണം .

യുദ്ധത്തിൻറെ എൻറെ ഭീകരത കളെക്കുറിച്ച് ച്ച കുട്ടികളെ നാളെ ബോധവാന്മാരാക്കാൻ യുദ്ധം മൂലം കൊല്ലം നേട്ടങ്ങളൊന്നും ഇല്ല അല്ല മറിച്ച് കഷ്ടങ്ങളും നഷ്ടങ്ങളും മാത്രമേ സമ്മാനിച്ചിട്ടുള്ള ഇന്ന് എന്ന തിരിച്ചറിവ് ഉണ്ടാക്കാനും ഞാനും യുദ്ധ വിരുദ്ധ മനോഭാവം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾ നൽകി. സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നൽകി യുദ്ധവിരുദ്ധ ഗാനങ്ങൾ പോസ്റ്ററുകൾ എന്നിവ കുട്ടികൾ  അവതരിപ്പിച്ചു.


ജൂലൈ 21 ചാന്ദ്രദിനാഘോഷം

ഓൺലൈൻ ഫോർമാറ്റിലും വൈവിധ്യമാർന്ന ചാന്ദ്രദിന പരിപാടികളാണ് വിദ്യാലയം സംഘടിപ്പിച്ചത്. ഓൺലൈൻ കുടുംബക്വിസും രാത്രിസമയത്തെ ആകാശത്തെകുറിച്ചുള്ള കുരുന്നുഭാവനയിൽ വിരിഞ്ഞ രചനകളും കൊറോണവിശേഷങ്ങളുമായി അമ്പിളിമാമനുള്ള കത്തുകളും വേറിട്ടതായി. ബഹിരാകാശ സഞ്ചാരികൾക്കായുള്ള ഗ്രീറ്റിംഗ് കാർഡുകളൊരുക്കിയും ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചും നല്ല പങ്കാളിത്തത്തോടെ ചാന്ദ്രദിനം ആഘോഷിച്ചു.


ജൂലൈ 5 ബഷീർഓർമ്മദിനം

വീടുകളിൽ ബേപ്പൂർ സുൽത്താന്റെ അനശ്വര കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ  ദിനം അവിസ്മരണീയമാക്കി കൃഷ്ണയുടെ കുരുന്നുകൾ.  ബഷീർ കഥാപാത്രങ്ങളുടെ  ആവിഷ്കാരം, കൃതികളുടെ  വായനാനുഭവം പങ്കുവെക്കൽ, ബഷീർ ജീവചരിത്രാവതരണം , ക്വിസ് മത്സരങ്ങൾ  തുടങ്ങിയ പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു



ജൂൺ 19 - വായനദിനം

ഈ വർഷത്തെ വായനദിനത്തിന് ജൂൺ 19 ന് തുടക്കമായി. പുസ്തക പരിചയം, സാഹിത്യകാരനെ പരിചയപ്പെടൽ, വായനക്കുറിപ്പ് അവതരണം എന്നീ പരിപാടികൾ നടന്നു. ഒന്നു മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾ അതി ഗംഭീരമായി പരിപാടികളിൽ പങ്കെടുത്തു.


ജൂൺ 5 ലോക പരിസ്ഥിതി ദിനം.

പരിസ്ഥിതി സംരക്ഷണം ഓരോ പൗരനെയും കടമയാണെന്ന അവബോധം  കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി ഓരോ ക്ലാസിലും അനുയോജ്യമായ  പ്രവർത്തനങ്ങൾ ഓൺലൈനായി നടന്നു. പരിസ്ഥിതി ദിന സന്ദേശം , പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി സംരക്ഷണ സന്ദേശ ഗാനങ്ങൾ  ,ക്വിസ് മത്സരം  തുടങ്ങിയവ  സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=ദിനാചരണങ്ങൾ.&oldid=1532765" എന്ന താളിൽനിന്ന് ശേഖരിച്ചത്