ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 7 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48090 (സംവാദം | സംഭാവനകൾ)


ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്
വിലാസം
കീഴുപറമ്പ്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-201648090



ചരിത്രം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രകൃതിരമണീയമായ മേലാപറമ്പ് കുന്നിന്‍ പുറത്ത് സ്ഥിതി ചെയ്യുന്ന സര്‍കാര്‍ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്. വൈജ്ഞാനിക,കലാ.കായിക രംഗങ്ങളില്‍ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി ഈ ജില്ലയിലെ സര്‍കാര്‍ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.


കീഴുപറമ്പിന്റെ നെറുകയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കീഴുപറമ്പ് വൊക്കേഷനല്‍ ഹയര്‍ സെകന്ററി സ്കൂള്‍ ,1974ല്‍ നിലവിലുള്ള എല്‍ പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അല്‍ അന്‍വാര്‍ അറബിക് കോളേജിലാണ് ഹൈസ്കൂള്‍ക്ലാസുകള്‍ പ്രവര്‍ത്തിച്ചത്. അന്ന് ഹൈസ്കൂള്‍ക്ലാസുകള്‍ അനുവദിക്കണമെങ്കില്‍ നാട്ടുകാര്‍ കെട്ടിടം നിര്‍മിച്ച് സര്‍കാറിനെ ഏല്‍പിക്കേണ്ടിയിരുന്നു.നാട്ടുകാര്‍ അവരുടെ റേഷന്‍ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിര്‍മിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.

1993ലാണ് ഈ വിദ്യാലയത്തില്‍ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ കോഴ്സുകളും1998 ല് സയന്‍സ് വിഭാഗത്തില് മെഡിക്കല് ലാബറട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡെയറി ഹസ്ബന്‍ഡ്രി) കോഴ്സും അഗ്രിക്കള്‍ച്ചര്‍ (പ്ലാന്റ് പ്രൊട്ടക്ഷന്‍) കോഴ്സും ആരംഭിച്ചു.

2004 ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകള്‍ ഉണ്ട്.

ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ 40 അധ്യാപകരും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 25 പേരും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 18 പേരും ജോലി ചെയ്യുന്നു. ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ മൊത്തം 1157 വിദ്യാര്‍ത്ഥികളും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 256 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 356 വിദ്യാര്‍ത്ഥികളും പഠിക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മലപ്പുറം ജില്ലയിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വിഎഛ്.എസ്.ഇ ക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുംഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി സ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പഠനാവസരങ്ങള്‍

അപ്പര്‍ പൈമറി സെക്ഷന്‍(UP)

ഹൈസ്കൂള്‍ വിഭാഗം(HS)

വൊക്കേഷന്‍ ഹയര്‍ സെക്കന്ററി(VHSE)
കോഴ് സുകള്‍
ജനറല്‍ ഇന്‍ഷുറന്‍സ്,
ഓഫീസ് സെക്രട്ടറിഷിപ്,
മെഡിക്കല്‍ ലാബ് ടെക് നീഷ്യന്‍
ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്,
അഗ്രികള്‍ച്ചര്‍-പ്ലാന്റ് പ്രൊട്ടക്‍ഷന്‍


ഹയര്‍ സെക്കന്ററിവിഭാഗം(HSS)
കോഴ് സുകള്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ്


പ്രിന്‍സിപ്പാള്‍
വൊക്കേഷന്‍ ഹയര്‍ സെക്കന്ററി:കെ.കെ.ഉണ്ണികൃഷ്ണന്‍
ഹയര്‍ സെക്കന്ററി:അഷ്റഫ്




സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്(SRG)
പരിചയ സമ്പന്നരും, പ്രതിഭാധനരുമായ അധ്യാപക കൂട്ടം.യുപി,ഹൈസ്കൂള്‍,വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി,ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വ്യത്യസ്ത അഭിരുചിയും,പരിശീലനവും ലഭിച്ച അധ്യാപകരാല്‍ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് സമ്പന്നമാണ്.


ലൈബ്രറി
ഏകദേശം 4500ഓളം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മാതൃകാ സ്ഥാപനം.എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികഴാലും, പത്ര മാസികകളാലും സമ്പന്നമായ ലൈബ്രറി സ്കൂള്‍ അക്ഷരസേനയുടെ നേതൃത്വത്തില്‍ സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു.


ലബോറട്ടറി
ഹൈസ്കൂള്‍,വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കായി ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.ലാബുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിയിറിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്
ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ട് റൂമുകളിലായി പ്രവര്‍ത്തനക്ഷമമായ പതിനെട്ട് കംപ്യൂട്ടറുകള്‍ ഉണ്ട്. അവ LAN ചെയ്ത് Internet connection ലഭ്യമാക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

യു.പി. & ഹൈസ്കൂള്‍ വിഭാഗം

ക്ലാസ് മാഗസിന്‍.

 == വിദ്യാരംഗം കലാ സാഹിത്യ വേദി. ==


	സര്‍ഗ ശേഷി വികസന പദ്ധതി
വിദ്ധ്യാര്‍ത്ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കാനുള്ള സമഗ്ര യജ്ഞത്തിന് സ്കൂള്‍ മലയാളം ക്ലബ്ബ് നേതൃത്വം നല്‍കുന്നു.
  • കയ്യെഴുത്ത് മാസിക മല്‍സരം

ഓരോ ഡിവിഷനും ഓരോ കയ്യെഴുത്ത് മാസിക

  • വിദ്യാരംഗം ഉല്‍ഘാടനം

പ്രശസ്ത സഞ്ചാര കഥാകാരന്‍മൊയ്തു കിഴിശ്ശേരി നിര്‍വഹിക്കുന്നു.

  • സാഹിത്യ സമാജങ്ങള്‍
  • വിദ്യാജ്യോതി-പ്രതിമാസ ക്വിസ് മല്‍സരം
  • കഥകളി ശില്‍പശാല
  • തിരക്കഥ ശില്‍പശാല
  • അടിക്കുറിപ്പ് മല്‍സരം
  • ബഷീര്‍ അനുസ്മരണം

ജൂലൈ 5 ന്-ക്വിസ്സ് മല്‍സരം

  • ഉപന്യാസ മല്‍സരം

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള മല്‍സരം.


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


വിവിധ ക്ലബ്ബുകള്‍
വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ക്യാമ്പസ് എപ്പോഴും അതിന്റെ സജീവത നില നിര്‍ത്തുന്നു.
*ഹരിത പരിസ്ഥിതി ക്ലബ്,*ശാസ്ത്ര ക്ലബ്ബ്,*സാമൂഹ്യശാസ്ത്ര ക്ലബ്ബ്,*ഗണിത ക്ലബ്ബ്,*ഐ.ടി ക്ലബ്ബ്,*ഹെല്‍ത് ക്ലബ്ബ്,*വിദ്യാരംഗം കലാസാഹത്യ വേദി,*റിപ്പ്ള്‍സ് ഇംഗ്ലീഷ് ക്ലബ്ബ്, *ഹിന്ദി ക്ലബ്ബ്,*അറബി ക്ലബ്ബ്,*സ്കൂള്‍ നിയമ ക്ലബ്ബ്

ഇംഗ്ലീഷ് റിപ്പ്ള്‍സ്ക്ലബ്ബ് രൂപീകരണവും ഉദ്ഘാടനവും
  • ക്ലബ്ബ് നാമകരണം

ക്ലബ്ബ് നാമകരണ ഉദ്ഘാടനം'ചൂസ് വണ്‍ നെയിം ആന്‍റ് ഗിവ് റീസണ്‍'

  • ക്യാപ്ഷന്‍ റൈറ്റിംഗ് മല്‍സരം,
  • ആന്റി വാര്‍ റാലി

ജൂലൈ 28 ഒന്നാം ലോക മഹാ യുദ്ധംആരംഭ ദിനം,സ്ലോഗണ്‍-പ്ലക്കാര്‍ഡ് തയ്യാറാക്കല്‍

  • വാള്‍ മാഗസിന്‍

രണ്ടാഴ്ചയില്‍ ഒരിക്കല്‍ -വ്യത്യസ്ത ഡിവിഷനുകള്‍ തയ്യാറാക്കുന്നു.

  • വേഡ് ഗെയിം,
  • സ്പെല്ലിംഗ് ഗെയിം
  • ഇംഗ്ലീഷ് ഗാഡന്‍

കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിപോഷിപ്പിക്കാനുള്ള സ്വാഭാവിക സാഹചര്യങ്ങള്‍ ഒരുക്കുന്നു.

  • ഡോക്യുമെന്ററി ഫെസ്റ്റ്,
  • പോയട്രി വര്‍ക്ക് ഷോപ്പ്

പദ്യരചനാ വഴിയിലൂടെ - സ്മാര്‍ട്ട് റൂമിന്റെ ഉപയോഗപ്പെടുത്തലിലൂടെ ഉദാഹരണങ്ങള്‍ പരിചയപ്പെടുത്തുന്നു.

  • എന്റെ കവിത

ക്ലബ്ബ് അംഗങ്ങളുടെ കവിതാ എഡിററിംഗ്,കവിതാ സമാഹാരം പ്രകാശനം

  • അഭിമുഖം

'മൈ വേള്‍ഡ് ഓഫ് ഡാര്‍ക്കന്‍സ് '-അന്ധ അധ്യാപകരുമായുള്ള പ്രത്യേക അഭിമുഖം

  • റിവേഴ്സ് ക്വിസ് പ്രോഗ്രാം
  • സ്റ്റോറി ടെല്ലിംഗ് ഗൈം
  • ഉപന്യാസരചന,കഥാരചന,വാര്‍ത്താവായന,ക്വിസ് മല്‍സരങ്ങള്‍
  • 'THE HINDU' ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍ അവലംബിച്ചുള്ള പരിപാടി
  • മൊബൈല്‍ ക്വിസ് ഗ്രൂപ്പ്

ഗ്രാമര്‍ വൊക്കാബുലറി അനുസരിച്ചു‌ള്ള പ്രത്യേക പരിപാടി
ശാസ്ത്ര ക്ലബ്ബ്


*ക്ലബ്ബ് ഉല്‍ഘാടനംമഴക്കാല രോഗബോധവല്‍കരണം
*ബോധവല്‍കരണക്ലാസ്
ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍,പി.എച്.സി,കീഴുപറമ്പ്
*പോസ്ററര്‍ നിര്‍മാണ മല്‍സരം

  • ഗൃഹസമ്പര്‍ക്ക ബോധവല്‍കരണം
  • കൊതുകു ജന്യ രോഗങ്ങളുടെ ബോധവല്‍കരണം

കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സ്കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമു‌ഖ്യത്തില്‍പ്രദേശത്തെ വീടുകള്‍സന്ദര്‍ശനം നടത്തുകയും കൊതുകു നിര്‍മാര്‍ജന സന്ദേശം കൈമാറുകയും ചെയ്യുന്നു.

  • ശാസ്ത്ര മാഗസിന്‍ നിര്‍മാണം
  • ജന്മ ദിനാഘോഷം

ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പ്രത്യക പരിപാടി എല്ലാ ആഴ്ചയും

  • സയന്‍സ് ഉത്തരപ്പെട്ടി പ്രോഗ്രാം
  • ലളിത പരീക്ഷണങ്ങളും നിരീക്ഷണക്കുറിപ്പുകള്‍ തയാറാക്കലും
  • വിജ്ഞാനോല്‍സവ പരീക്ഷ

ജൈവ വൈവിധ്യം മുഖ്യ വിഷയം

  • സെമിനാര്‍

ലോക സയന്‍സില്‍ ഇന്ത്യയുണ്ടോ?

  • സയന്‍സ് ടാലന്റ് ടെസ്ററ്
  • ദിനാചരണങ്ങള്‍

ഫ്രാന്‍സിസ് ക്രിക്ക് ദിനം-ജുണ്‍ 8

  • ലഹരി വിരുദ്ധദിനം

ജുണ്‍ 26 ,പോസ്ററര്‍ നിര്‍മാണ മല്‍സരം,

  • ബോധവല്‍കരണ ക്ലാസ്.
  • ഡോളി ജന്മ ദിനം-ജൂലൈ 5
	ക്ലോണിംഗ് പ്രത്യക പരിപാടി
  • ചാന്ദ്ര ദിനാഘോഷം

സി.ഡി പ്രദര്‍ശനം,ചാന്ദ്ര ദിനപ്പതിപ്പ് തയാറാക്കല്‍,ക്വിസ് മല്‍സരം.

  • ഓസോണ്‍ ജിനം-സെപ്ററമ്പര്‍ 16

പ്രത്യക സി.ഡി പ്രദര്‍ശനം

  • അന്താരാഷ്ട്ര മോള്‍ ദിനം-ഒക്ടോബര്‍ 23

പ്രത്യേക സി.ഡി പ്രദര്‍ശനം,ക്വിസ് മല്‍സരം.

  • ദേശീയ ശാസ്ത്ര ദിനം-നവംമ്പര്‍-7
  • സി.വി രാമന്‍-ഉപന്യാസ മല്‍സരം
  • സലിം അലി ജന്മ ദിനം-നവംമ്പര്‍-12

പക്ഷി നിരീക്ഷണ പരിപാടി

  • തോമസ് ആല്‍വാ എഡിസണ്‍-ഫെബ്രുവരി-11
  • ചാള്‍സ് ഡാര്‍വിന്‍ ദിനം-ഫെബ്രുവരി -12
  • ജൈവോല്‍സവം

ജൈവ വൈവിധ്യ റജിസ്ററര്‍ തയാറാക്കല്‍

  • ശാസ്ത്രമേള
  • ശാസ്ത്ര നാടകം
  • ശാസ്ത്ര അവാര്‍ഡ്

സ്കൂളിലെയും സമീപ സ്കൂളിലെയും ശാസ്ത്ര പ്രതിഭകള്‍ക്ക് 4,7,9 ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ശാസ്ത്ര അഭിരുചി പരീക്ഷയിലൂടെ തെരെഞ്ഞെടുക്കുന്നു.

  • സയന്‍സ് മീഡിയ പ്രവര്‍ത്തനം

സയന്‍സ് വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കല്‍

  • സമാപനവും സര്‍ടിഫിക്കററ് വിതരണവും

ഗണിത ക്ലബ്ബ്

  • ഗണിത ക്ലബ്ബ് ഉല്‍ഘാടനം
  • ഗണിത കിറ്റ് തയാറാക്കല്‍

പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഗണിത കിറ്റ് തയാറാക്കല്‍

  • ഗണിത മാഗസിന്‍

യു.പി വിഭാഗത്തിനും,ഹൈസ്കൂള്‍ വിഭാഗത്തിനും ഗണിത മാഗസിന്‍ നിര്‍മാണ മല്‍സരം.ഡിവിഷന്‍ അടിസ്ഥാനത്തില്‍ പതിപ്പുകള്‍ തയാറാക്കുന്നു.

  • ജീവചരിത്ര ക്കുറിപ്പ്
	പ്രമുഖ ശാസ്ത്രജ്ഞരെയും ഗണിത കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി 	എല്ലാ മാസവും മൂന്നാം വാരത്തില്‍
  • ചാര്‍ട്ടുകള്‍ തയാറാക്കല്‍

നമ്പര്‍ ചാര്‍ട്ട് ജ്യോമട്രിക്കല്‍ ചാര്‍ട്ട് മറ്റു ചാര്‍ട്ടുകള്‍

  • ഗണിത ക്വിസ് മല്‍സരം
  • ഗണിത മോഡല്‍ നിര്‍മാണം‌
  • ഗണിത ലാബ്

പുസ്തകങ്ങള്‍,ജ്യോമട്രിക്കല്‍ ഇന്‍സ്ട്രൂമെന്റ്സ്,ചാര്‍ട്ടുകള്‍

  • ടീച്ചിംഗ് എയ്ഡ്സ്,സി.ഡി കള്‍ തുടങ്ങിയവയുടെ ശേഖരണവും നിര്‍വഹണവും
  • സ്കൂള്‍ ഗണിത മേള
  • ജ്യോമെട്രിക് ഫ്ലവര്‍ കാര്‍പെറ്റ്
  • കളമെഴുത്ത് മല്‍സരം
  • ഗണിത ഗാനമേള
  • ഗണിത കോല്‍കളി
  • ഗണിത ട്രിപ്പ്


സാമൂഹ്യ ശാസ്ത്രക്ലബ്ബ്

  • സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉല്‍ഘാടനം
  • വര്‍ഷമാപിനി

മഴക്കാല ആരംഭത്തില്‍ തന്നെ വര്‍ഷമാപിനി തയാറാക്കുന്നു.മഴയുടെ ലഭ്യത,മഴയുടെ തോത്, മഴ വെള്ള സംഭരണം,മഴവെള്ള ഉപയോഗം തുടങ്ങിയവയെക്കുറിച്ച് ബോധവല്‍കരണം

  • ലോക ജനസംഖ്യാദിനം
  • സെമിനാര്‍

“ജനസംഖ്യ വളര്‍ച്ച,കാരണങ്ങളും പ്രശ്നങ്ങളും” ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ അതിഥി ശ്രീ പത്മനാഭന്‍(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍)

  • ഹിരോഷിമ ദിനം
  • ആഗസ്റ്റ് 6- യുദ്ധവിരുദ്ധ റാലി

യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചനാ മല്‍സരം

  • ഒരു ക്ലാസില്‍ ഒരു ഗ്ലോബ് പദ്ധതി
  • സ്വാതന്ത്ര്യ ദിന പതിപ്പ് തയാറാക്കല്‍ മല്‍സരം
  • ഭൂപടങ്ങള്‍

ലോകം,ആഫ്രിക്ക,അമേരിക്ക, യൂറോപ്പ്,ഇന്ത്യ,കേരളം-ഭൗതിക,രാഷ്ട്രീയ ഭൂപടങ്ങള്‍ ശേഖരിക്കലും നിര്‍മിക്കലും.

  • സാമൂഹ്യ ശാസ്ത്ര ലാബ്:

കുട്ടികള്‍ തയാറാക്കിയ മോഡലുകള്‍,ചാര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു.

  • ഫീല്‍ഡ് ട്രിപ്പ്
  • ഒരു ക്ലാസ് ഒരു പൂച്ചെടി
  • സ്കൂള്‍ സൗന്ദര്യ വല്‍കരണം
  • മര സംരക്ഷണം

നിലവിലുള്ള മരങ്ങള്‍ക്ക് ചുറ്റിലും മണ്ണ് നിറക്കല്‍

  • നടപ്പാത നിര്‍മാണം

പ്രവേശനകവാടം മുതല്‍ രണ്ട് വരികളിലായി ചെങ്കല്ല് ഉപയോഗിച്ച് നടപ്പാത നിര്‍മിക്കുന്നു.

  • പൂന്തോട്ട നിര്‍മാണം

ഓരോ ക്ലാസ്റൂമിന് മുമ്പിലും ചെറിയ ചെറിയ പൂന്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു‌‌.

  • പുല്‍ തകിട്

പ്രധാന സ്റ്റേജിന് മുമ്പില്‍ പുല്ല് വെച്ച് പിടിപ്പിക്കുകയും ഒരു കൊച്ചു പൊയ്ക നിര്‍മിക്കാനുമുള്ള പദ്ധതി

  • ക്യാമ്പസ് ക്ലീനിംഗ്
  • ഹരിത സേന,ഹെല്‍ത്ത് ക്ലബ്ബ്,ശാസ്ത്ര ക്ലബ്ബ് തുടങ്ങിയവയുടെ നിരന്തരവും,തുടര്‍ച്ചയായതുമായ സ്കൂള്‍ പരിസര ശുചീകരണം
  • കമ്പോസ്റ്റ് പിറ്റ് നിര്‍മാണം
  • മാലിന്യ സംസ്കരണ പദ്ധതി
  • മാലിന്യ ബോധവല്‍കരണം

പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് സന്ദേശം കുട്ടികളില്‍ എത്തിക്കുന്നു.വ്യക്തി ശുചിത്വ,ക്ലാസ് ശുചിത്വ,പരിസര ശുചിത്വ .മഴക്കാല രോഗബോധവല്‍കരണം,കൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍

  • മാലിന്യ സംസ്കരണം

എല്ലാ ക്ലാസിലും വേസ്റ്റ് ബാസ്കറ്റ്,ബക്കറ്റ് ,കപ്പ് മുതലായവ ലഭ്യമാക്കുക.പൊതു വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക.

  • മണ്ണിര കമ്പോസ്റ്റ്
  • ബയോഗ്യാസ് പ്ലാന്റ്
  • ബാത്ത് റൂം ശുചീകരണം

'
വി.എച്.എസ്.ഇ. വിഭാഗം'

  • എന്‍.എസ്.എസ്.
  • കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് സെല്‍
  • കാരുണ്യ മെഡിക്കല്‍ ലാബ്
  • മഷ്റൂം പ്രൊഡക്ഷന്‍ യൂണിറ്റ്
  • ഡി.ടി.പി. സെന്റര്‍
  • ടൂറിസം ക്ലബ്
  • കൊമേഴ്സ് ക്ലബ്

മാനേജ്മെന്റ്

ജില്ലയിലെ അറിയപ്പെടുന്ന ഒരു സര്‍കാര്‍ സ്ഥാപനമാകുന്നു ഇത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കരീം മാസ്ററര്‍,
അന്നമ്മ ജോണ്‍,

രാജഗോപാലന്‍,
ശാരദാമ്മ,
ഉമ്മച്ചന്‍,
വസുമതി,
ശിവശങ്കരന്‍,
രുദ്രന്‍ നമ്പൂതിരിപ്പാട്,
സദാശിവന്‍ പിള്ള,
രാജലക്ഷ്മി,
ബേബി,
ഭാമ,
മാധവന്‍,
ലീലാമ.ജെ,
രാഘവന്‍,
വേണുഗോപാലന്‍,
ഒ.വേലായുധന്‍,
കെ.സുമതി,
കെ.മുഹമ്മദ് അബ്ദുറഹിമാന്‍,
നിര്‍മല.എ,
കെ.പി.കോയക്കുട്ടി,
ചന്ദ്രിക,
വി.കെ.രാമചന്ദ്രന്‍.
പി. രാജഗോപാലന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി