ജി. എൽ. പി. എസ്. തൃപ്പലഴികം

15:00, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS Thrippilazhikom (സംവാദം | സംഭാവനകൾ) (→‎ചരിത്രം: എഡിറ്റിങ്ങ്)

ചരിത്രം

തൃപ്പിലഴികത്തിന്റെ അഭിമാനമായി കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അണയാത്ത തിരിനാളമായി പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ്  എൽ പി സ്‌കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം  1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്‌ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഇടയിലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്‌ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച  ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി

                        സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത്. തൽഫലമായി സർക്കാർ അൺ എക്കണോമിക്കായി പരിഗണിച്ച കൂട്ടത്തിൽ ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല. വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും ദീർഘനിശ്വാസങ്ങളുടെ ചൂടാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2006 ജൂൺ 1 മുതൽ ഒരു പുതിയ അധ്യായം ശ്രീമതി ടി. മണിയമ്മ എന്ന പ്രഥമ അധ്യാപികയിലൂടെ രചിക്കപ്പെട്ടത്.

സഹപ്രവർത്തകരുടെയും ഈ നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ വെല്ലുവിളികളെ സധൈര്യം നേരിട്ട് നിറപുഞ്ചിയോടെ ഈ വിദ്യാലയത്തിന് പുതുചരിത്രം രചിക്കാൻ ടീച്ചറിന് സാധിച്ചു.സ്കൂളിന്റെ നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രഥമാധ്യപികയുടെ ശ്രമങ്ങൾക്ക് എന്നും ശക്തി പകർന്നിരുന്നത് കാലാകാലങ്ങളായി നിലവിൽ വന്നിരുന്ന സുതാര്യവും ശക്തവുമായ പി.ടി.എ കളായിരുന്നു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിക്ക് കാലാകാലങ്ങളിൽ പൂർവ്വവിദ്യാർത്ഥികളും പരിസരവാസികളും രക്ഷകർത്താക്കളും നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._തൃപ്പലഴികം&oldid=1527258" എന്ന താളിൽനിന്ന് ശേഖരിച്ചത്