വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/നാടോടി വിജ്ഞാനകോശം

14:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpaupskundurkunnu (സംവാദം | സംഭാവനകൾ) ('പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കരിമ്പുഴ പഞ്ചായത്തിലെ കൊടുന്നോട് എന്നാ സ്ഥലത്താണ് മത മൈത്രിയുടെ പ്രതീകമായ കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി ആരാധനാലയം സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകൾ പഴക്കം ഉണ്ടെങ്കിലും ആധികാരികമായ രേഖകൾ ലഭ്യമല്ല. ഹിന്ദു മതസ്ഥരും മുസ്ലിം മതസ്ഥരും വൈകാരികമായ ഐക്യത്തോടെ നോക്കി കാണുന്ന ദൈവ സങ്കല്പമാണ് പാരമ്പര്യപ്പുര .ഇതിനെ പള്ളി എന്നോ ക്ഷേത്രം എന്നോ വിളിച്ചിട്ടില്ല ഒരിക്കലും .ഇതോടു ചേർന്ന് പാരമ്പര്യക്കുളം എന്ന ജലാശയവും ഉണ്ട്.

ഐതിഹ്യം

വർഷങ്ങൾക്കു മുമ്പ്  ഇന്നത്തെ ഈ ദൈവ സങ്കല്പ പ്രദേശത്ത് താമസക്കാരായിരുന്ന കാഞ്ഞിരത്തിൽ കുരിക്കൾ എന്നാ മുസ്ലിം കുടുംബത്തിലെ ഒരു മുതിർന്നവരും തൊട്ടടുത്തെ നായർ കുടുംബത്തിലെ കാരണവരും തമ്മിലുള്ള സുഹൃദ്ബന്ധംവർണ്ണനാതീതമായിരുന്നു.ഇരുവരും അക്കാലത്ത് തന്നെ പല അമാനുഷിക പ്രവർത്തനങ്ങളും ചെയ്തിരുന്നവരായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. നാടൻ തോക്ക് ഉപയോഗിക്കുന്നതിലും കരിമരുന്നിന്റെ ഉപയോഗത്തിലും അഗ്രഗണ്യരായിരുന്നതിനാൽ കുരിക്കൾ കുടുംബത്തെ വെടിക്കുരിക്കന്മാർ എന്നും വിശേഷിപ്പിച്ചിരുന്നു .ഇരു കുടുംബത്തിലെയും മേല്പറഞ്ഞ കാരണവന്മാർ നാട് നീങ്ങിയപ്പോൾ; അവരുടെ സ്മാരകമായാണ് ഇന്നത്തെ ഈ ഹിന്ദു മുസ്ലിം കൂടി എന്ന ആരാധനാലയം നിർമ്മിച്ചത്‌. കൃഷി സംരക്ഷിക്കുന്നതിനും, അധികം വിളവു ലഭിക്കുന്നതിനും ഇവിടേയ്ക്ക് നേര്ച്ച വഴിപാടുകൾ സമർപ്പിക്കുന്ന പതിവ് ഇന്നും ഉണ്ട്. നായാട്ട് സംഘങ്ങൾ ഒക്കെ അക്കാലത്ത് ഇവിടത്തെ കുടുംബത്തിലേക്ക് നേര്ച്ച പണം നൽകിയിരുന്നു. ഒരു ദിവസം ഇത്തരത്തിൽ നേര്ച്ചയാക്കാതെ കുരിക്കൾ കുടുംബത്തെ മനപൂർവം അവഹേളിച്ചു ഒരു സംഘം നായാട്ടു നടത്താൻ പോയത് അക്കാലത്തെ കുരിക്കൾ കാരണവർ അറിയുകയും തന്റെ പത്നിയോട് വീടിന്റെ മുകൾ നിലയിൽ ഒരു ഓടു പാത്രം കമഴ്ത്തി വക്കാൻ ആവശ്യപ്പെടുകയും ചെയ്തെത്രേ.പതിവുപോലെ നായാട്ടു സംഘം വേട്ട നടത്തി എങ്കിലും ഒരു മൃഗത്തെയും കിട്ടിയില്ല.അവസാനം അവർ മാപ്പ് അപേക്ഷിച്ച് കുരിക്കൾ കുടുംബത്തിൽ എത്തി എന്നും വീടിന്റെ മുകൾ നിലയിലെ കമഴ്ത്ത്തിയ പാത്രത്തിൽ നിന്നും നായാട്ടു സംഘം ഉതിർത്ത മുഴുവൻ വെടിയുണ്ടകളും അവർക്ക് തിരികെ നൽകി അവരെ അനുഗ്രഹിചെത്രേ.ഇത്തരം നിരവധി അത്ഭുത പ്രവർത്തികൾ ഈ സുഹൃത്തുക്കൾ നടത്തിയിരുന്നു.മരണ ശേഷവും ഈ സുഹൃട്ബന്ധത്ത്തിനു വിള്ളൽ വന്നില്ല. അതാണ്‌ നൂറു കണക്കിന് ആളുകൾക്ക് ഇന്നും വിളിപ്പുരത്തുള്ള ദൈവ സങ്കല്പമായി കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി മാറാൻ കാരണം .മറ്റെവിടെയും ഇങ്ങിനെ ഒരു സങ്കൽപം ഉള്ളതായി അറിവില്ല .

ആരാധന രീതികൾ

അടിച്ചികിഴായിൽ നായർ കുടുംബം, കാഞ്ഞിരത്തിൽ കുരിക്കൾ കുടുംബം എന്നിവരാണ് പ്രധാന നടത്തിപ്പുകാർ. നിത്യവും വൈകുന്നെര, ഈ ദൈവ സ്ഥാനത്ത് തിരി തെളിക്കാറുണ്ട്. മുത്തപ്പൻ ചേരി അച്യുതൻ നായർ എന്നവർ ആണ് ഇപ്പോൾ തിരി തെളിയിക്കുന്നത്.ഒരു മുറി ആണെങ്കിലും അതിന്റെ രണ്ടായി പകുത്തു രണ്ടിടത്തും നിലവിളക്ക് തെളിയിക്കും. എല്ലാ വർഷവും മീന മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഗംഭീരമായ നേര്ച്ച കലശം നടക്കാറുള്ളത്. പാരമ്പര്യ പുര എന്നാ ഈ ദൈവ സങ്കല്പ സ്ഥാനത്ത് നടക്കുന്ന ചടങ്ങിനെ പാരമ്പര്യ കലശം എന്നും വിളിച്ചു വരുന്നു.നേര്ച്ചക്കായി ലഭിക്കുന്ന നാടൻ കോഴികളെയും മദ്യവും മാംസവും അവലും മലരും പയർ പുഴുങ്ങിയതും ഉണ്ണിയപ്പവും പായസവും ഹിന്ദു ആചാരക്രമാത്ത്തിലും കോഴിയിറച്ചിയും പത്തിരിയും പപ്പടവും മുസ്ലിം ആചാരക്രമത്തിലും ഭക്തർക്ക് പ്രസാദമായി നൽകും.ഒരേ മുറിയിൽ ഒരേ സമയംരണ്ടു കർമങ്ങളും നടക്കും

സാധാരണയായി ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഉത്തമ പൂടാടോ വിധികൾ അല്ല ഇവടെ നടത്തുന്നത്. പ്രാകൃത രീതിയിൽ ഉള്ള മദ്യവും മാംസവും ഉപയോഗിച്ചുള്ള കര്മ്മങ്ങളാണ് ഇവിടെ.കേളത്തിലെ ക്ഷേത്രങ്ങളിൽ കണ്ണൂർ പരശിനി കടവിൽ മാത്രമാണ് ഇന്ന് ഇത്തരത്തിൽ ഉള്ള പൂജ നടക്കുന്നത്.ഇരു വിഭാഗത്തിന്റെയും കർമങ്ങൾ നടക്കുമ്പോൾ രാമായണപരായണവും ഖുർ ആൻ പാരായണവും നടക്കുന്നു .സാധാരണ ക്ഷേത്രങ്ങളിൽ പതിവായ കതീന വെടി പ്രയോഗം ഇവിടെ ഇല്ല. പകരം തിര നിറച്ച നാടൻ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് ആചാരപരമായി മൂന്നു വെടി പൊട്ടിക്കുന്നു. ദൈവ സങ്കല്പ സ്ഥാനത്ത് ഈ തോക്ക് പൂജിക്കുന്ന ആചാരവും ഇവിടെയുണ്ട്. വൈകുന്നേരം, അഞ്ചു മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ രാത്രി പന്ത്രണ്ടു മണി വരെ നീളും.പൂജാദി കർമങ്ങൾക്ക് ആവശ്യമായ ഉണ്ണിഅപ്പം, പത്തിരി പായസം എന്നിവയൊക്കെ അവിടെ തന്നെ തയാരാക്കുകയാണ് പതിവ്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ പല ദേശങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്..

           മതത്തിന്റെ പേരിൽ കലഹങ്ങളും കലാപങ്ങളും നടക്കുന്ന ഇക്കാലത്ത് ഇത്തരം ആരാധനാലയങ്ങൾക്കു പ്രാധാന്യം കൂടുന്നു. ഒരു കാലത്ത് മത മൈത്രിയുടെ പ്രതീകമായി നിലകൊണ്ട ഈ ഹിന്ദു മുസ്ലിം കൂടി യുടെ ഇന്നത്തെ അവസ്ഥ അത്യന്തം ദയനീയമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി കലശം മുടങ്ങിയിരിക്കുകയാണ് .കെട്ടിടം തന്നെജീർണ്ണ അവസ്ഥയിൽ ആയി.ആരും ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചു കാണുന്നില്ല..നിത്യേന ഉള്ള തിരി തെളിയിക്കൽ മാത്രമാണ് ഇന്ന് നടക്കുന്നത്.ഒരു ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇവിടുത്തെ പരിപാടികൾ പുർണരാർമ്ഭിക്കാവുന്നത്തെ ഉള്ളൂ.നാടിന്റെ ഈ സാംസ്കാരിക പാരമ്പര്യം നിലനിർത്താൻ അധികൃതരും മുന്നോട്ടു വരണം