ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41344hm (സംവാദം | സംഭാവനകൾ)


1979 ൽ സ്ഥാപിതമായി അക്ഷരങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ സൃഷ്ടിച്ച സരസ്വതീക്ഷേത്രം ആണ് പി. എസ്. പി. എം. യു. പി. എസ്. ഒഎൻവിയുടെ നാടായ ചവറയുടെ മനോഹര ഗ്രാമം പഴഞ്ഞികാവ് പ്രദേശത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമീപത്ത് തന്നെ ഒരു വിദ്യാലയം വേണം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ശ്രീ പ്ലാവേലിൽ ശങ്കുപ്പിള്ള യുടെ ഓർമ്മയ്ക്ക് മെമ്പർ ശ്രീനാരായണ പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ മാനേജർ ശ്രീ രമാദേവി അമ്മയുടെ ആഗ്രഹത്തിന് ഒപ്പം അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള നല്ല പൗരന്മാരെ വാർത്തെടുക്കുക  എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകനായ ശ്രീ രാഘവൻപിള്ള സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സർവ്വതോന്മുഖമായ പഠനാന്തരീക്ഷം ഒരുക്കി അവരുടെ സർഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവുകൾ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ  നൽകി.

"https://schoolwiki.in/index.php?title=ചരിത്രം&oldid=1523551" എന്ന താളിൽനിന്ന് ശേഖരിച്ചത്