കൂടുതൽ വായനക്ക്...ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskattayikonam (സംവാദം | സംഭാവനകൾ)

കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത് .

1916 മെയ് 23 നാണു "കുടിപ്പള്ളിക്കൂട"മായാണ് സ്ഥാപിതമായത് .1947 മെയ് 19 നു ഒരു പ്രതിഫലവും വാങ്ങാതെ ശ്രീ കിട്ടുമുതലാളി ഇതു ഗവൺമെന്റിനു സമർപ്പിക്കുകയും ചെയ്തു ,1957 മെയ് 26 നു അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു സ്കൂലിന്ടെ ആദ്യത്തെ എച്ച് എം ആയി ശ്രീ കുട്ടൻപിള്ളയും ,സ്കൂളിൽ ആദ്യം ചേർന്ന കുട്ടി കെ ഗംഗാധരനും ആയിരുന്നു .ഇപ്പോൾ സ്കൂളിൽ പ്രീ പ്രൈമറി തലം മുതൽ യൂ പി തലം വരെ മലയാളത്തിനു പുറമെ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു ,എല്ലാ ക്ലാസ്സിലും കൂടി  ആകെ അഞ്ഞുറോളം കുട്ടികൾ പഠനം നടത്തിവരുന്നു ,മുപ്പതോളം അധ്യാപകരും ,അനധ്യാപകരും പ്രവർത്തിക്കുന്നുണ്ട് .സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .

സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എൻറെ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് ,സോഷ്യൽ ലാബ് ,മാത്‌സ്‌ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും എല്ലാ കുട്ടികൾക്കും ഇരുന്നു ഭക്ഷണം കഴിക്കാനാവശ്യമായ ഡൈനിംഗ് ഹാളും ,ഓപ്പൺ ഓഡിറ്റോറിയവും ,ശുചിമുറികളും ചിൽഡ്രൻസ് പാർക്കും ,കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായ 4 വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു .അറബ്, സംസ്‌കൃതം എന്നീ വിഷയങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ കുട്ടികളെയും പഠിപ്പിക്കുന്നത്.

കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നുണ്ട് ,കുട്ടികളുടെ മനസികോല്ലാസത്തിനായി കരാട്ടെ ,യോഗ,സ്കൗട്ട് എന്നീ ക്ലാസ്സുകളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട് .പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ എൻറെ സ്കൂളിനടുത്തായി റോഡിനു എതിർവശത്തു കാട്ടായിക്കോണം പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നു .സ്കൂളിന് സമീപം പഴയകാല ചുമടു താങ്ങി ഇന്നും ഒരു കേടും കൂടാതെ സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=കൂടുതൽ_വായനക്ക്...ചരിത്രം&oldid=1523254" എന്ന താളിൽനിന്ന് ശേഖരിച്ചത്