മൂഴിക്കുളങ്ങര
പണ്ട് കാടായിരുന്നു പ്രദേശം. മുനിമാർ ഇവിടെ തപസ്സു അനുഷ്‌ഠിച്ചു എന്ന് പറയപ്പെടുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തായിരുന്നു പ്രദേശം. മൂളിപ്പക്ഷിയുടെ വാസകേന്ദ്രം ആയിരുന്നതിനാൽ മൂളിനാട് എന്ന പേര് ഉണ്ടായിരുന്നു. കുളങ്ങര എന്ന വാക്കിന്റെ അർത്ഥം ശക്തി എന്നായിരുന്നു. കാലക്രമേണ മൂളിയും കുളങ്ങരയും ചേർന്ന ഈ പ്രദേശം മൂഴിക്കുളങ്ങര ആയി മാറി.