എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്പോർട്സ് ക്ലബ്ബ്
![](/images/thumb/9/90/WhatsApp_Image_2022-01-27_at_11.34.04_AM.jpeg/300px-WhatsApp_Image_2022-01-27_at_11.34.04_AM.jpeg)
ആഗസ്റ് 29 ദേശീയ കായികദിനം
കോവിഡ് കാലത്തെ കായികം ഓൺലൈൻ സെമിനാർ
ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ കോവിഡ് കാലത്തെ കായികം എന്ന വിഷയത്തിൽ 2021 ഓഗസ്റ്റ് 29 ഞായർ രാവിലെ 10 മണിക്ക് ഒരു ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായിരുന്നു. സൗദി കിംഗ് ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ വിഷയാവതരണം നടത്തി. ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ,അലുംനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
കൂടാതെ,
നമ്മുടെ സ്കൂൾ വിദ്യാർഥികൾക്കായി എ ഡി 21 യൂട്യൂബർ ഇംത്തിയാസിന്റെ നേതൃത്വത്തിൽ ലൈവ് സ്പോർട്സ് ക്വിസും, സ്കൂൾ കുട്ടികളുടെ ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രദർശനവും ഉണ്ടായിരുന്നു.
സ്കൂൾ കായികമേള 2019-20
2019-20 അധ്യയനവർഷത്തിൽ കായികമേള വളരെ വിപുലമായി തെരട്ടമ്മൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.
![](/images/thumb/5/58/WhatsApp_Image_2022-01-30_at_2.31.51_PM.jpeg/300px-WhatsApp_Image_2022-01-30_at_2.31.51_PM.jpeg)
കിഡ്‍ഡിസ്,സബ്‌ജൂനിയർ, ജൂനിയർ,സീനിയർ,നാലു വിഭാഗങ്ങളിലായി ബ്ലൂ,ഗ്രീൻ,റെഡ്,യെല്ലോ ഗ്രൂപ്പുകൾ തിരിച്ചാണ് നടത്തിയത്.
-
2019-20 സ്കൂൾ കായികമേളയിൽ മുഖ്യാതിഥി സമ്മാനദാനം നടത്തുന്നു
-
2019-20സ്കൂൾ കായികമേളയിൽ സമ്മാനദാനചടങ്ങ്
-
2019-20 സ്കൂൾ കായികമേളയിൽ
-
2019-20 സ്കൂൾ കായികമേളയിൽ
-
2019-20 സ്കൂൾ കായികമേളയിൽ
-
2019-20 സ്കൂൾ കായികമേളയിൽ
-
2019-20 സ്കൂൾ കായികമേളയിൽ സമ്മാനദാനചടങ്ങ്
ഇന്റർ സ്കൂൾ 7ൻസ് ഫുട്ബോൾ ചാമ്പ്യഷിപ്പ്
![](/images/thumb/4/40/WhatsApp_Image_2022-01-27_at_11.33.54_AM.jpeg/300px-WhatsApp_Image_2022-01-27_at_11.33.54_AM.jpeg)
![](/images/thumb/0/05/WhatsApp_Image_2022-01-27_at_12.17.21_PM.jpeg/300px-WhatsApp_Image_2022-01-27_at_12.17.21_PM.jpeg)
![](/images/thumb/0/00/WhatsApp_Image_2022-01-30_at_2.27.25_PM.jpeg/300px-WhatsApp_Image_2022-01-30_at_2.27.25_PM.jpeg)
![](/images/thumb/f/f6/WhatsApp_Image_2022-01-31_at_11.05.13_AM.jpeg/300px-WhatsApp_Image_2022-01-31_at_11.05.13_AM.jpeg)
കെ എസ് ടി യൂ അരീക്കോട് ടർഫ് ഗ്രൗണ്ടിൽ നടത്തിയ 7ൻസ് ഇന്റർ സ്കൂൾ അപ്പർ പ്രൈമറി ഫുട്ബോൾ ചാമ്പ്യഷിപ്പിൽ മികച്ച പ്രകടനം നടത്തുകയും ട്രോഫി കരസ്ഥമാക്കുകയും ചെയ്തു
ജില്ലാ നീന്തൽ മതസരം
നിലമ്പൂർ പി വി എസ് സ്കൂളിൽ നടന്ന മലപ്പുറം ജില്ലാ നീന്തൽ മത്സരതിൽ മികച്ച പ്രകടനം നടത്തുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.