വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.സംസ്ഥാനതലത്തിൽ സി.വി. രാമൻ ഉപന്യാസ മത്സരത്തിൽ ലക്ഷ്മി ആർ എ ഗ്രേഡ് കരസ്ഥാമാക്കി.തൃശ്ശൂരിൽ നടന്ന ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ 5 വിദ്യാർതഥിനികൾക്ക്ഉന്നതവിജയം ലഭിച്ചു.കൊല്ലം ജില്ലയിൽ നിന്ന് "I am Kollam" All kerala Science Exhibition Season II ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സ്ക്കൂൾ വിമലഹൃദയമാണ്.ഇതിൽ പങ്കെടുത്ത് 5000 രൂപ Cash Award ഉം മറ്റ് ഉപഹാരങ്ങളും നേടി ഹയർ സെക്കന്ററി പ്രോജക്റ്റിന് ജില്ലയിൽ കൺമണി സി.എസ്., അതുല്യ എ. എന്നിവർക്കു് ബി ഗ്രേഡ് ലഭിച്ചു.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്ന. 286 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. വിദ്യാർത്ഥിനികളിൽ നിന്ന് കുമാരി ആർച്ച എ നായരേയുെം , കുമാരി അവിനാ അശോകിനെയും തെരഞ്ഞെടുത്തു . നവംബർ മാസത്തിൽ നടന്ന ഉപജില്ലാ മത്സരത്തിൽ STILL MODEL , EXPERIMENT ഇവയ്ക്ക് രണ്ടാം സ്ഥാനവും (UP) SCIENCE QUIZ , SCIENCE SEMINAR ഇവയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടടായി . പുകയില വിരുദ്ധ ദിനം , ലഹരിവിരുദ്ധ ദിനം , എയ്ഡ്സ് ദിനം , ഇവയോടനുബന്ധിച്ച് റാലി , മത്സരങ്ങൾ , ബോധവൽകരണ ക്ലാസുകൾ , എന്നിവ നടത്തി .കുമാരി ഹിമബസന്ദിന്റെ നേത്രത്തിൽ അവതരിപ്പിച്ച 'ഊർജ്ജം കൺെത്തുക , ഉപയോഗിക്കുക, സംരക്ഷിക്കുക, എന്ന വിഷയത്തെ ആസ്പദമാക്കി ബാലശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിച്ച പ്രോജക്ടിന് ജില്ലാ തലത്തിൽ എ ഗ്രേഡ് ലഭിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നൽകുന്ന ശ്രീമതി.ജോയിസ് ടീച്ചർക്കും സഹാദ്ധ്യാപകർക്കും ഒരായിരം നന്ദി.കഴിഞ്ഞ വർഷത്തെ National Science Congress എന്ന ശാസ്ത്ര മസ്സരത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കുളിലെ കുട്ട്ികൾ പ്രോജക്റ്റ് അവതരണത്തിന് പങ്കെടുക്കുകയുണ്ടായി. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം ഇങ്ങനെ പല ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടുകയുണ്ടായി. കൂടാതെ അടുത്ത ഘട്ടം (സംസ്ഥാനതലം ) പങ്കെടുക്കാൻയുള്ള യോഗ്യത നേടുകയും ചെയ്തു.ഫോറസ്റ്റ് ഫൈയർ എന്ന വിഷയത്തിൽലാണ് പ്രബന്ധം തയ്യാറാക്കിയത്. "Managing an instance of destruction burning of forests our primary home" എന്നതായിരുന്നു പ്രബന്ധത്തിന്റെ ശിർഷകം ഗൈന്ധുമാതയ സിമി ടീച്ചറിന്റെയും അജീന ടീച്ചറിന്റെയും നേത്യത്വത്തിൽ വളരെ ദിർഘവും പഠനദ്യഷ്ടിയുംമായി ബന്ധപ്പെട്ട ഒരുപ്രബന്ധം തയ്യാറാക്കുക ഉണ്ടായി. ഇതിനായി അവർ കോണി കാടുകൾ സന്ദർശിക്കുകയും പഠനവിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.ഇതിനായി ധാരാളം പരീക്ഷണങ്ങളും നടത്തുകയുണ്ടായി.
ശാസ്ത്ര രംഗം 202l - 2022
- ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ വിമലഹൃദയം സ്കൂളിൽ പ്രോജക്ട് അവതരണം, ശാസ്ത്രലേഖനം, ശാസ്ത്ര ഗ്രന്ഥാസ്വാദനം എന്നീ മത്സരങ്ങൾ നടത്തി.
- പ്രോജക്ട് അവതരണം ഹൈസ്കൂൾ വിഭാഗം നവമി ജയറാം സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും, സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
- യു.പി വിഭാഗത്തിൽ സൽമാ സിദ്ധിഖ് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
- ശാസ്ത്രലേഖനമത്സരം യു.പി വിഭാഗത്തിൽ സ്നിഗ്ദ എസ്.എ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ശാസ്ത്ര ഗ്രന്ഥാസ്വാദന മത്സരം എച്ച്.എസ് വിഭാഗം ആർച്ച .യു. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും, സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
- യു.പി.വിഭാഗത്തിൽ റിഥി. എ. സാഹിത് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്മാർട്ട് എനർജി പ്രോഗ്രാം, കൊല്ലം
തിരുവനന്തപുരംഎനർജി മാനേജ്മെൻ്റ് സെൻറർ സംഘടിപ്പിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിൽ പോസ്റ്റർ നിർമ്മാണ മത്സരം എച്ച്.എസ് വിഭാഗത്തിൽ വിമലഹൃദയം സ്കൂളിലെ റിതികാ.വി.ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
29-മത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് 202
സയൻസ് കോൺഗ്രസ് സബ്ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ വിമലഹൃദയം ,പട്ടത്താനം ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
പ്രമാണം:41068 ശാസ്ത്ര രംഗം9.png