എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhss38092 (സംവാദം | സംഭാവനകൾ) (details change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ എസ്സ് എസ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പന്തളം കുട്ടികളിലെ കഴിവുകളെ വളർത്തി എടുക്കുന്നതിനായി പരിശ്രമങ്ങൾ നിത്യവും നടത്തിക്കൊണ്ടിരിക്കുകയാണ്. പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനായി അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒരേ മനസോടെ പ്രവർത്തിക്കുന്നതിനാൽ അക്കാദമിക തലത്തിലും കലാ കായിക രംഗത്തും പ്രതിഭകളെ വാർത്തെടുക്കുന്നതിനു ഈ സ്കൂളിനായിട്ടുണ്ട്.

                എല്ലാ വർഷവും ആദ്യ പ്രവർത്തി ദിവസം തന്നെ സ്കൂളിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിക്കുന്നു . ഇംഗ്ലീഷ് ക്ലബ് ,വിദ്യാരംഗം കലാസാഹിത്യവേദി ,ഹിന്ദി ക്ലബ് , സോഷ്യൽ സയൻസ് ക്ലബ്,സയൻസ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ് ,ഐ ടി ക്ലബ് ,പരിസ്ഥിതി ക്ലബ് ,സുരക്ഷാ ക്ലബ് ,ലഹരി വിരുദ്ധ ക്ലബ് ,ആർട്സ് ക്ലബ്  എന്നിവ ഈ സ്കൂളിൽ സജീവമായി പ്രവർത്തിവച്ചുവരുന്നു .

                 കൂടാതെ എൻ സി സി , ജൂനിയർ റെഡ് ക്രോസ്സ് ,ലിറ്റൽ കൈറ്റ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയും ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു .

                  കഴിഞ്ഞ 10 വർഷമായി 100 %  വിജയം നേടുവാൻ ഈ സ്കൂളിനായി.

      ശലഭോദ്യാനം , ജൈവവൈവിധ്യ പാർക്ക്  എന്നിവയും സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട് .