എൽ പി എസ് പട്ടർകുളങ്ങര/ചരിത്രം

11:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16401-hm (സംവാദം | സംഭാവനകൾ) (added data)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിൽ 1929-ൽ സ്ഥാപിതമായ വിദ്യാലയമാണ് പട്ടർകുളങ്ങര എൽ.പി.സ്കൂൾ.

പേറാണ്ടിയിൽ കൃഷ്ണൻ മാസ്റ്ററുടെ ത്യാഗ സമാനമായ പ്രവർത്തനത്തിലൂടെ നിലവിൽ വന്ന വിദ്യാലയം ഒട്ടനവധി ഗുരുവര്യന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി വൃദ്ധിക്ഷയങ്ങളിലൂടെ ഇന്നത്തെ നിലയിൽ എത്തി നിൽക്കുകയാണ്. സ്കൂളിന് അടുത്ത് തന്നെ ഒരു വയലും ഉണ്ട്. സ്കൂളിൽ നിലവിൽ 4 കെട്ടിടങ്ങളിലായി ആണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിന് മേൽക്കൂര ഷീറ്റും ബാക്കിയുള്ളവ ഓടും ആണ്, അടുക്കളയും ഓടുമേഞ്ഞതാണ്.