•ഐ.റ്റി ക്ലബ്ബ്
വിവരസാങ്കേതികവിദ്യയുടെ വിശാലമായ ലോകം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും,കുട്ടികൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, ആനിമേഷൻ തുടങ്ങിയ മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിനും രംഗത്തെ തൊഴിൽ മേഖലയുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും ആയി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു
സ്‌കൂൾ കോഓർഡിനേറ്റർ
വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.30കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും സ്റ്റോറിബോർഡ് തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളെ inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു ..കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമാണെന്ന് പരിശീലനം നൽകി.