ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി /സയൻ‌സ് ക്ലബ്ബ്.

10:46, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15501 (സംവാദം | സംഭാവനകൾ) (തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുന്നതിനും വേണ്ടി സുൽത്താൻബത്തേരി ഗവൺമെന്റ് ടെക്നിക്കൽ ഹൈ സ്കൂളിലെ സയൻസ് ക്ലബ് കൺവീനർമാരായ ശ്രീ കുട്ടികൃഷ്ണൻ സാറിന്റെയും സുനിത ടീച്ചറുടെയും നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും 31/ 7/ 2021 സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഫിസിക്സ് അധ്യാപകനായ ശ്രീജിത്ത് സാർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കോവിഡ മഹാമാരി കാലത്തും ഓൺലൈനിലൂടെ കുറെയധികം പരിപാടികൾ സംഘടിപ്പിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. പ്രതിഭകൾക്കൊപ്പം, ശാസ്ത്രരംഗം മത്സരങ്ങൾ, വേൾഡ് സ്പേസ് വീക്കുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ നടത്തിയ ക്വിസ് മത്സരം എന്നിവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. ശാസ്ത്രാഭിരുചി വളർത്തുന്നതിനു വേണ്ടിയുള്ള ചിത്ര രചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. സയൻസുമായി ബന്ധപ്പെട്ട ദിനങ്ങളെ കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരങ്ങൾ നൽകിവരുന്നു. ഇലക്ട്രോണിക് വേസ്റ്റ് എങ്ങനെ കാര്യക്ഷമമായി നിർമാർജനം ചെയ്യാം എന്ന വിഷയത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.നമ്മുടെ വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന എൽഇഡി ബൾബ് ഉപയോഗയോഗ്യം ആകുന്നതിനു വേണ്ടിയുള്ള വർക്ക്‌ ഷോപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സയൻസ് ക്ലബ് മായി ചേർന്ന് സ്പേസ് ക്ലബ് പ്രവർത്തനങ്ങളും നടത്തി വരുന്നു.ഓരോ മാസത്തിലെയും ആകാശത്തിലെ പ്രത്യേകതകൾ ഗ്രൂപ്പിൽ ചർച്ച ചെയ്യാറുണ്ട്.