എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം എന്നത് നമുക്ക് നിത്യജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. ചെറിയ ക്ലാസ്സിൽ നിന്നു തന്നെ നാം വൃത്തിയെ കുറിച്ച് പഠിക്കുന്നു. രണ്ട് നേരം കുളിക്കുക നിത്യവും , പല്ല് തേക്കുക, നഖം മുറിക്കുക എന്നിങ്ങനെ.... വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമുക്ക് അത്യാവശ്യമാണ്. നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന വൈറസിനെ നേരിടാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് ശുചിത്വം പാലിക്കുക എന്നതാണ്. ഭക്ഷണം കഴിക്കുന്നതിനു മുന്പും ശേഷവും നമ്മൾ കൈയും മുഖവും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്ത് പോയി വന്നാൽ വൃത്തിയായി കുളിക്കുക. വീടും പരിസരവും വൃത്തി യായി സൂക്ഷിക്കുക. കേടുവന്നതും പഴകിയതുമായ ആഹാരം കഴിക്കരുത്. പോഷക ഗുണങ്ങൾ ഉള്ള ആഹാരം ശീലമാക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കണം. നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണെങ്കിൽ ഇപ്പോൾ നമ്മുടെ മുന്നിലുള്ള കോവിഡ്-19എന്ന വൈറസിനെ നമുക്ക് തടയാം എന്ന വിശ്വാസത്തോടെ............

ദിൽഹ എം
2 D എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം