10:28, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13571(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏഴോം തളിപ്പറമ്പ് റോഡിൽ നെരുവമ്പ്രം ബസ്റ്റോപ്പിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിൽ നെരുവമ്പ്രം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.2020-21 വർഷം ഭൗതിക സാഹചര്യങ്ങൾ കുറെക്കൂടി മെച്ചപ്പെടുത്തി . അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 334 കുട്ടികൾ പഠിക്കുന്നു.മനോഹരമാക്കിയ പതിനെട്ടോളം ക്ലാസ് മുറികൾ ,സ്മാർട്ട് ക്ലാസ്റൂമുകൾ ,ശാസ്ത്രസാമൂഹ്യശാസ്ത്രഗണി
തശാസ്ത്രലാബുകൾ , കംപ്യൂട്ടർ ലാബ് ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായൊരുക്കിയ ആധുനിക സംവിധാനത്തോടുകൂടിയ ശുചിമുറികൾ,കളിസ്ഥലം,ചുറ്റുമതിൽ,ഉദ്യാനം ,പച്ചക്കറിത്തോട്ടം ഭക്ഷണശാല,600 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം,സൗണ്ട് സിസ്റ്റം,'മാഞ്ചോട്ടി'ലെഒ.എൻ.വി.സ്മൃതിമണ്ഡപം വെയിസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ,ബയോഗ്യാസ് പ്ലാന്റ് എന്നിവയും ശാന്തസുന്തരമായ പഠനാന്തരീക്ഷവും ഇവിടുത്തെ പ്രത്യേകതകളാണ്.സ്കൂളിന്റെ ചരിത്രത്തോടൊപ്പം ചേർന്നു നിൽക്കുന്ന രണ്ട് നെല്ലി മരങ്ങൾ പൂർവ്വവിദ്യാർത്ഥികൾക്കും ഇന്നുള്ളവർ ' ഉതിരുന്ന കായ്മണികൾ കൊഴിയുമ്പോൾ ചെന്നെടുത്ത് ........... ’ എന്ന ഒ.എൻ.വി യുടെ വരികൾ അന്വർത്ഥമാക്കും വിധം നെല്ലിക്കയുടെ കയ്പും മധുരവും ഒരുപിടി ഓർമ്മകളും മനസിലടയാളപ്പെടുത്തുന്നു.