എംടിഡിഎംഎച്ച് തൊണ്ടർനാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTDMHSS (സംവാദം | സംഭാവനകൾ) ('മനുഷ്യന്റെ ബാല്യത്തിൽ നിന്നും അവരെന്നെ വിളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനുഷ്യന്റെ ബാല്യത്തിൽ നിന്നും അവരെന്നെ വിളിക്കുന്നു. സാങ്കേതിക വിദ്യയെത്താത്ത, പുതിയ യുഗങ്ങളെത്താത്ത ഭൂമിയോടടുത്ത് മണ്ണിനെ തൊട്ട് വാഴുന്ന, ഭൂമിയിലെ വാടകക്കാരായി ജീവിക്കുന്ന മനുഷ്യൻ.

കാവലും ജീവിതവും മലകളാൽ ചുറ്റപ്പെട്ട ഒരു ജനസമൂഹം. വിദ്ദേഷങ്ങളിത്ത പരസ്പരം സ്നേഹം മാത്രമുള്ളവർ.

പ്രായപൂർത്തി ആകുമ്പോഴേക്കും കാളയെക്കൊണ്ട് ഉഴുതാനും കൃഷിക്ക് കാവലിരിക്കാനും പഠിക്കുന്നവർ.  അത്ഭുതത്തിലേറെ അവർ നിങ്ങളെ വശീകരിക്കും. മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോകും പലതും നിങ്ങൾക്ക് പറഞ്ഞു തരും..

ഓരോ കാര്യങ്ങളും അവിടുത്തെ കാട്ടരുവികളിൽ മുങ്ങി നിവരുമ്പോഴുണ്ടാകുന്ന പുതിയ ലോകങ്ങളാവും. അപകർഷതാബോധങ്ങളും വൈയക്തികബോധങ്ങളും ഒഴുകി പോകുന്ന കാട്ടരുവികൾ !

ഒറ്റ മനഷ്യരിൽ നിന്ന് അവർ നിങ്ങളെ പറ്റത്തിലേക്കാക്കും.

Sofiya Rabeka John - 9B