എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം 2016 - 17
ഉദ്ഘാടനം
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഉദ്ഘാടനം 2016 ജൂലായ്26ാം തീയതി ചൊവ്വാഴ്ച്ച 10.30 നു് ശ്രീ ധര്‍മ്മ പരിപാലന യോഗം കല്യാണമണ്ഡപത്തില്‍ വച്ച് നടന്നു. ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സത്കല വിജയന്‍ , പി.റ്റി.ഏ പ്രസിഡന്റ് സി.ജി.സുധീര്‍,ഡെപ്യൂട്ടി എച്ച്.എം.ടി.കെ.ലിസി പി.കെ.ഭാസി,,എം.എം.ബിബിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ഗുരു സ്മരണയ്ക്കു ശേഷം വിദ്യാരംഗം കണ്‍വീനര്‍ ജയദേവന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് എം.എന്‍.സന്തോഷ് അദ്ധ്യക്ഷ പ്രസംഗം നടത്തി.അതിനു ശേഷം ചിത്രകലാ അദ്ധ്യാപകനും ,നാടന്‍ പാട്ടു കലാകാരനുമായ സത്കലാ വിജയന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. കലകള്‍ പോഷിപ്പിക്കുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും പറഞ്ഞു. തുടര്‍ന്നു് സി.ജി.സുധീറും ടി.കെ.ലിസി ആശംസകള്‍ അര്‍പ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ മുരുകന്‍ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടന്‍പാട്ട് ആലപിച്ചു.അതിനു ശേഷം ഭാസിയും ബിബിനും ആശംസകള്‍ നേര്‍ന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കണ്‍വീനര്‍ ഗോകുല്‍ കൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.. തുടര്‍ന്നു് സത്കലാ വിജയന്‍ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ നാടന്‍ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.വരകളിലൂടെയും ,താളനിബദ്ധമായ നാടന്‍പാട്ടാലാപനത്തിലൂടെയും,ചോദ്യോത്തരഗാനങ്ങളിലൂടെയും സദസ്സിനെ പിടിച്ചിരുത്തുവാന്‍ പോന്നതായിരുന്നു അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അവതരണം.കുട്ടികളെ വശത്താക്കാനുള്ള 'മാന്ത്രികവിദ്യ 'അനുഭവവേദ്യമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ പരിപാടി 12.30 നു് അവസാനിച്ചു.ഈ വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം തികച്ചും വ്യത്യസ്തത പുലര്‍ത്തി. ടി.ജി.ഗാല എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹം ക്ഷണനേരം കൊണ്ടു ചാര്‍ട്ടില്‍ വരച്ച ചിത്രങ്ങള്‍ എം.എന്‍. സന്തോഷിനും ടി.കെ.ലിസിക്കും ,വിദ്യാരംഗം കണ്‍വീനര്‍മാരായ പ്രിന്‍സിനും ഗാലക്കും നല്‍കുകയുണ്ടായി.
കീ ബോര്‍ഡ് ക്ലാസിന്റെഉദ്ഘാടനം
കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച കീബോർഡ് ക്ലാസ്സിന്റെ ഉദ്ഘാടനം 2016,ഒക്ടോബര്‍ 21 ാം തീയതി, സംഗീത ലോകത്തെ ചക്രവർത്തി, ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ എം.കെ അർജ്ജുനൻ മാസ്റ്റര്‍ കീ ബോര്‍ഡു വായിച്ചു കൊണ്ട് നിർവ്വഹിച്ചു..പ്രധാനഅദ്ധ്യാപകനും പി.ടി.ഏ പ്രസിഡന്റും ചേര്‍ന്നു് അദ്ദേഹത്തിനു് ഉപഹാരം നല്‍കി ആദരിച്ചു.
ചിത്രങ്ങള്‍
കീബോർഡ് പരിശീലനത്തിന്റെ ദൃശ്യങ്ങള്‍