എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പാഠ്യേതര പ്രവർത്തനങ്ങൾ

04:47, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക്

 
44552_കൃഷിലോകം
 
44552_കൃഷിലോകം: കര നെല്ല് കൃഷി

കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു..

     

2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി  മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ  വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.

ഉദ്ദേശ ലക്ഷ്യങ്ങൾ

1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്

2 കാർഷിക വിളകൾ,കാർഷിക ഉപകരണങ്ങൾ  പരിചയപ്പെടുന്നതിന്

3 കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിൻ്റെ മഹത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്

4 ജൈവ കൃഷി പരിചയപ്പെടുന്നതിന് ,സംയോജിത കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നതിന്

5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ...............