ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/മറ്റ്ക്ലബ്ബുകൾ
സ്കൂൾ വിമുക്തി ക്ലബ്ബ്
മദ്യം മയക്കുമരുന്ന് പുകയില തുടങ്ങിയ ലഹരി വസ്തുക്കളെ വർജ്ജിക്കുവാനും അവയുടെ ദോഷവശങ്ങളെ പറ്റി കുട്ടികളിൽ കൃത്യമായ ധാരണ ഉണ്ടാക്കി നല്ല പൗരന്മാരായി വളർത്തിയെടുക്കുന്നതിനും വേണ്ടി എല്ലാ വിദ്യാലയങ്ങളിലും കേരള എക്സൈസ് ഡിപ്പാർട്ട്മെൻറ് നിർദ്ദേശാനുസരണം 2017 മുതൽപ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സംഘടനയായ സ്കൂൾ വിമുക്തി ക്ലബ്ബ് നമ്മുടെ വിദ്യാലയത്തിലും വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. 2017 ൽ ബോധി എന്ന പേരിൽ , ലഹരിയ്ക്കെതിരെ സെമിനാർ നടന്നു. ബഹു.കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബാബു സാർ സെമിനാർ ക്ളാസ് നയിച്ചു.കൂടാതെ ലഹരിയ്ക്കെതിരെ ഗ്രാമസദസ്സുകൾ, ബോധവത്കരണ സന്ദർശനങ്ങൾ എന്നിവകളും നടന്നു.ഈ ലഹരിവിരുദ്ധ ക്ലബ്ബിന്റെ കൺവീനറായി ഹിന്ദീ അധ്യാപകനായ ശ്രീ ബിനു കെ പവിത്രൻ പ്രവർത്തിച്ചുവരുന്നു.എല്ലാ വർഷവും സ്കൂൾ വിമുക്തി ക്ലബ്ബ്, ജൂനിയർ റെഡ് ക്രോസ് ക്ലബ്ബുമായി ചേർന്ന് സംയുക്തമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.വിവിധ ലഹരി വിരുദ്ധ രചനാമത്സരങ്ങളും വീഡിയോ പ്രദർശനങ്ങളും ഉണ്ടായിരുന്നു.ലഹരി വിരുദ്ധ പ്രചരണ കയ്യെഴുത്ത് മാസിക തയ്യാറാക്കൽ, സെമിനാറുകൾ, സൈക്കിൾ റാലികൾ, ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കൽ, തുടങ്ങിവകൾവർഷം തോറും നടത്തി വരുന്നു. 2021ജൂൺ 26ന് വെബിനാറായി ലഹരി വിരുദ്ധ ബോധന ക്ളാസ് നയിച്ചത് ശ്രീ. സാബു സി (ബഹു. പ്രിവന്റീവ് ഓഫീസർ എക്സൈസ് റേഞ്ച് ഓഫീസ് കടുത്തുരുത്തി.)ആയിരുന്നു. ഉണർത്ത് എന്ന പേരിൽ ലഹരി വിരുദ്ധ പ്രചരണ കയ്യെഴുത്ത് മാസിക തയ്യാറാക്കി കടുത്തുരുത്തി.എക്സൈസ് റേഞ്ച് ഓഫീസിൽ ആദ്യം സമർപ്പിച്ചത് ശ്രദ്ധേയമായി.